|    May 26 Fri, 2017 3:41 am
FLASH NEWS

പിണറായിക്ക് മുന്നില്‍ മന്ത്രിമാര്‍ പനീര്‍ ശെല്‍വത്തെപ്പോലെ: ചെന്നിത്തല

Published : 31st August 2016 | Posted By: SMR

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നില്‍ മന്ത്രിമാരെല്ലാം ജയലളിതയ്ക്ക് മുന്നില്‍ നില്‍ക്കുന്ന മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വത്തെപ്പോലെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ നടത്തിയ കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
മന്ത്രിമാരെ നോക്കുകുത്തിയാക്കി ഏകാധിപത്യശൈലിയിലാണ് മുഖ്യമന്ത്രി മുന്നോട്ട് നീങ്ങുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ അധികാരങ്ങളും തന്നിലേക്ക് അടുപ്പിച്ചു കൊണ്ട് നരേന്ദ്ര മോദി മാതൃകയിലാണ് പിണറായി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.
പിണറായി മോദിക്ക് പഠിക്കുകയാണ്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞതില്‍ ശരിയാക്കിയത് വിഎസിനെ മാത്രമാണ്. കൊടുത്ത പദവിപോലും വിഎസ് ഏറ്റെടുക്കുന്നില്ലെന്നും ചെന്നിത്തല പരിഹസിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day