|    Oct 24 Tue, 2017 7:49 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പിണറായിക്ക് ഗുണ്ടയുടെ ശരീരഭാഷ: കെ സുധാകരന്‍

Published : 27th July 2016 | Posted By: SMR

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ ശരീരഭാഷ ഗുണ്ടയുടേതാണെന്നും ഇതിനെതിരേ പ്രതികരിക്കാന്‍ താ ന്‍ നിയമസഭയില്‍ ഇല്ലാത്തതില്‍ വിഷമമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കേരള എന്‍ജിഒ അസോസിയേഷന്‍ കണ്ണൂര്‍ ബ്രാഞ്ച് സമ്മേളനം ചേംബര്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയ്ക്ക് അകത്തും പുറത്തും പിണറായിയുടെ ശരീരഭാഷ ഗുണ്ടയുടെതാണ്. ബിജെപിക്കാരന്റെ കൊല രാഷ്ട്രീയ പ്രതികാരമായിരുന്നുവെന്നാണ് പിണറായി നിയമസഭയില്‍ പറഞ്ഞത്. ഇത് നിയമവാഴ്ച ഗുണ്ടകളെ ഏ ല്‍പ്പിക്കുന്നതിനു തുല്യമാണ്. അങ്ങനെവന്നാല്‍ സംസ്ഥാനത്തെ പോലിസ്‌സേന പിരിച്ചുവിട്ട് ഭരണം സിപിഎമ്മിന്റെ ഗുണ്ടകളെ ഏല്‍പ്പിക്കുന്നതാണു നല്ലതെന്നും സുധാകരന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക