|    Jul 25 Tue, 2017 10:16 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പിണറായിക്ക് ആശംസകളുമായി സുധീരന്‍; രാഷ്ട്രീയ അതിക്രമങ്ങള്‍ക്ക് അറുതിവരുത്തണം

Published : 25th May 2016 | Posted By: SMR

തിരുവനന്തപുരം: മുഖ്യമന്ത്രിയായി ഇന്ന് ചുമതലയേല്‍ക്കുന്ന പിണറായി വിജയന് ആശംസകളുമായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഏറ്റെടുക്കുന്ന ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാന്‍ അദ്ദേഹത്തിനു കഴിയട്ടെയെന്ന് സുധീരന്‍ ആശംസിച്ചു. സ്ഥാനമേറ്റ ശേഷം അദ്ദേഹത്തിന്റെ പ്രഥമപരിഗണന സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുണ്ടായ രാഷ്ട്രീയ അതിക്രമങ്ങള്‍ക്ക് ഉടനടി അറുതിവരുത്തുക എന്നതാണ്. സംസ്ഥാന വ്യാപകമായി തന്നെ കോണ്‍ഗ്രസ്-യുഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. പിണറായിയില്‍ തന്നെ നാല് കോണ്‍ഗ്രസ് ഓഫിസുകള്‍ ഉള്‍പ്പെടെ കണ്ണൂരില്‍ നിരവധി കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ സിപിഎം ആക്രമണമുണ്ടായി.
കരുനാഗപ്പള്ളിയില്‍ ഐഎന്‍ടിയുസി യൂനിറ്റ് സെക്രട്ടറി അന്‍സാര്‍ ഉള്‍പ്പെടെ പല കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടു. കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ്, ആര്‍എസ്പി ഓഫിസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഇത്തരം സംഭവങ്ങളില്‍ കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടി വേണം. ബിജെപി-സിപിഎം സംഘട്ടനങ്ങള്‍ വര്‍ധിച്ചുവരുന്നതും ആശങ്കയുണ്ടാക്കുന്നു. സിപിഎം-ബിജെപി നേതൃത്വം അണികളെ നിയന്ത്രിക്കണം. മുഖംനോക്കാതെ നടപടി സ്വീകരിച്ചേ മതിയാവൂ. കുറ്റവാളികള്‍ നിയമത്തിന്റെ പിടിയില്‍ വരണം. രാഷ്ട്രീയത്തിന്റെ പേരില്‍ ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമുണ്ടാവരുത്. ജനങ്ങള്‍ക്ക് വേണ്ടത് സമാധാന ജീവിതമാണ്. അത് ഉറപ്പുവരത്താന്‍ പിണറായി വിജയന് സാധിക്കുമെന്നാണ് പ്രത്യാശയെന്നും സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക