|    Jul 21 Sat, 2018 1:02 pm
FLASH NEWS
Home   >  Kerala   >  

പിണറായിക്കും മോദിക്കുമിടയിലെ പാലമാണ് അല്‍ഫോന്‍സ് കണ്ണന്താനമെന്ന് എം എം ഹസന്‍

Published : 15th September 2017 | Posted By: mi.ptk

പത്തനംതിട്ട: പിണറായിക്കും മോദിക്കുമിടയിലെ പാലമാണ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമെന്ന് കെ.പി.സി. സി. പ്രസിഡന്റ് എം.എം. ഹസന്‍. മോദി മോദിയുടേതെന്നും പിണറായി പിണറായി പിണറായിയുടേതെന്നും പറയുന്ന മന്ത്രിയാണ് കണ്ണന്താനം.  കെ.എസ്ടി.പി. രണ്ടാം ഘട്ട പദ്ധതിയില്‍ പൊന്‍കുന്നം പുനലൂര്‍ റോഡ് നിര്‍മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് കോട്ടയം, പത്തനംതിട്ട, കൊല്ലം ഡി.സി.സികള്‍ ചേര്‍ന്ന് കുമ്പഴയില്‍ സംഘടിപ്പിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായിയുടേത് മൃദു ഹിന്ദ്വത്വ സമീപനമാണ്. കണ്ണന്താനത്തെ മുഖ്യമന്ത്രി ഫെയ്‌സ് ബുക്കില്‍ അഭിനന്ദിച്ചു. കേരള ഹൗസില്‍ വിളിച്ചു വിരുന്നും കൊടുത്തു. ബീഫ് മാത്രം കൊടുത്തില്ല. സി.പി.എം., ബി.ജെ.പിക്ക് സംഭാവന ചെയ്ത ആളാണോ കണ്ണന്താനം എന്ന് സംശയിച്ചുപോകും. പാലക്കാട്ട് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയതിന്റെ പേരില്‍ മോഹന്‍ ഭഗവത്തിന് നോട്ടിസ് നല്‍കിയ കലക്ടറെ സ്ഥലം മാറ്റിയ സര്‍ക്കാരാണ് കേരളത്തിലേത്.അവഹേളന പ്രസംഗം നടത്തിയ ശശികലക്ക് എതിരെ ശക്തി കുറഞ്ഞ വകുപ്പുകള്‍ മാത്രമുള്ള കേസാണ് എടുത്തത്.  കേരളത്തില്‍ വികസന സ്തംഭനമാണ്. വിലക്കയറ്റം ശക്തമാണ്. ഇതില്‍ ഒന്നാം പ്രതി കേന്ദ്ര സര്‍ക്കാരും രണ്ടാം പ്രതി പിണറായി സര്‍ക്കാരുമാണ്. റേഷന്‍ സംവിധാനം ആരംഭിച്ച ശേഷം ഇത്രയും വലിയ റേഷന്‍  സ്തംഭനം ഉണ്ടാകുന്നത് ആദ്യമായാണ്. മന്ത്രി തിലോത്തമന്റെ പേര്  എല്ലാം തുലച്ചതിന്റെ പേരില്‍ തുലോത്തമന്‍ എന്നു തിരുത്തേണ്ടി വരും.  അഞ്ച് കിലോ റേഷന്‍ ധാന്യം കിട്ടുമെന്നു മൊബൈലില്‍ എല്ലാവര്‍ക്കും മെസേജ് വന്നു. ആര്‍ക്കെങ്കിലും ധാന്യം കിട്ടിയോ? മൊബൈല്‍ എടുത്ത് അടുപ്പത്തു വച്ചാല്‍ മതിയോ? പെന്‍ഷനും ശമ്പളവും കൂട്ടിക്കൊടുത്തു എന്നാണ് പറയുന്നത്. അതിനു പിന്നാലെ പാറശാല മുതല്‍ കാസര്‍കോട് വരെ മദ്യശാലകള്‍ മുഴുവനും തുറക്കുകയും ചെയ്തു.  കൊടുത്ത കാശില്‍ മുക്കാല്‍ പങ്കും മദ്യം വഴി തിരികെ വാങ്ങിയെന്നും ഹസന്‍ കുറ്റപ്പെടുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss