|    Jan 24 Tue, 2017 12:53 pm
FLASH NEWS

പിഡബ്ല്യുഡി റോഡ് കൈയേറ്റം: നടപടിയെടുക്കാതെ അധികൃതര്‍

Published : 1st October 2016 | Posted By: Abbasali tf

മുക്കം: മുക്കം നഗരസഭയില്‍ വലിയ തോതില്‍ പൊതുമരാമത്ത് റോഡ് കൈയേറ്റം. കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍ അഭിലാഷ് ജങ്ഷനിലാണ് സ്വകാര്യ ജ്വല്ലറി ഉടമ സ്ഥലം  കയ്യേറിയത്. കൈയേറിയ സ്ഥലത്ത് ഇന്റര്‍ലോക്ക് ബ്രിക്‌സും പതിച്ചിട്ടുണ്ട്. കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയുടെ നവീകരണാര്‍ത്ഥം പൊതുമരാമത്ത് വകുപ്പ് സര്‍വേ നടത്തി തിരിച്ചുപിടിച്ച സ്ഥലത്താണ് വീണ്ടും കൈയേറ്റം നടന്നിരിക്കുന്നത്. ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി ഇരുചക്രവാഹനങ്ങള്‍ ഒഴികെയുള്ളവക്ക് നഗരസഭാധികൃതര്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കിയതും ഈ റോഡരികിലാണ്. എന്നാല്‍ ഇത് തങ്ങളുടെ സ്ഥലമാണന്ന് പറഞ്ഞ് ഇവിടെ മറ്റു വാഹനങ്ങളെ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നില്ലന്നും പരാതിയുണ്ട്. നാട്ടുകാരും മറ്റും നിരവധി തവണ നഗരസഭാധികൃതരെ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും എടുത്തില്ലന്നും ആക്ഷേപമുണ്ട്. മുക്കത്ത് പി സി റോഡിലും ചിലര്‍ പൊതുമരാമത്ത് സ്ഥലം കൈയേറി ടൈല്‍ പാകിയിട്ടുണ്ട്. നടപ്പാത കൈയേറിയാണ് ടൈല്‍ പാകിയത്.ഇതിന് പുറമെ നടപ്പാതയില്‍ സാധനങ്ങള്‍ ഇറക്കിവെച്ച് കച്ചവടം നടത്തുന്നതും യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക