|    Oct 17 Wed, 2018 7:10 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെ അക്രമം : ശക്തമായ നടപടിയെന്ന് മന്ത്രി

Published : 28th September 2017 | Posted By: fsq

 

തിരുവനന്തപുരം: ചങ്ങനാശ്ശേരി പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെ ജീവനക്കാരെ ഒരു സംഘം ക്രിമിനലുകള്‍ ആക്രമിച്ച സംഭവത്തില്‍ മന്ത്രി ജി സുധാകരന്‍ ശക്തമായി പ്രതിഷേധിച്ചു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊളളുമെന്നും മന്ത്രി അറിയിച്ചു. ഈ മാസം 23ന് രാത്രി ഏകദേശം 10.45 ന് ഒരു സംഘം മതില്‍ ചാടിക്കടന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന റസ്റ്റ് ഹൗസ് കെയര്‍ ടേക്കര്‍ വിന്‍സന്റ്, വാച്ച്മാന്‍ കെ ആര്‍ പ്രദീപ് എന്നിവരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വാച്ച്മാന്‍ കെ ആര്‍ പ്രദീപ് ചങ്ങനാശ്ശേരി ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും ചികില്‍സ തേടി. പ്രതികള്‍ റിമാന്‍ഡിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss