|    May 28 Sun, 2017 10:27 pm
FLASH NEWS

പിഡബ്ല്യുഡി-തദ്ദേശ സ്വയംഭരണം; നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കും: മന്ത്രി

Published : 16th July 2016 | Posted By: SMR

കൊച്ചി: പിഡബ്ല്യുഡി-തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയ്ക്കു കീഴില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കുമെന്ന് മന്ത്രി ജി സുധാകരന്‍. ഹൈക്കോടതിയില്‍ പുതുതായി ഏര്‍പ്പെടുത്തിയ എസ്‌കലേറ്ററിന്റെയും നവീകരിച്ച ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗസ്ത് 15നകം സംസ്ഥാനത്തെ പിഡബ്ല്യുഡി റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കും. റോഡ് നിര്‍മാണത്തിനായി വാങ്ങിയ ബിറ്റുമിന്‍ മറിച്ചുവിറ്റതായി കണ്ടെത്തിയിട്ടുണ്ട്. ഇത് കണ്ടുപിടിച്ച് നടപടി സ്വീകരിക്കും. അഴിമതി തടയാ ന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ ഖജനാവില്‍നിന്നു പണം മുടക്കി നിര്‍മിച്ച സൗകര്യങ്ങള്‍ നശിപ്പിക്കാതെ വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്തണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണ ന്‍ പറഞ്ഞു.
തന്റെ കൂടി വിയര്‍പ്പിന്റെ ഭാഗമാണ് ഇവയെല്ലാമെന്ന ചിന്ത ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍, അഡ്വക്കറ്റ് ജനറല്‍ സി പി സുധാകരപ്രസാദ്, ഹൈക്കോടതി രജിസ്ട്രാര്‍ അശോക് മേനോന്‍, അഡ്വക്കറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എസ് യു നാസര്‍, പിഡബ്ല്യുഡി ചീഫ് എന്‍ജിനീയര്‍ എം പെണ്ണമ്മ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day