|    Jul 25 Tue, 2017 12:26 am
FLASH NEWS

പിടിയിലായ യുവാക്കള്‍ റിമാന്‍ഡില്‍

Published : 28th July 2016 | Posted By: SMR

ചവറ: സ്‌കൂള്‍ പരിസരത്ത് വില്‍പന നടത്താന്‍ കൊണ്ടുവന്ന കഞ്ചാവുമായി എക്‌സൈസ് പിടികൂടിയ നാലു യുവാക്കളെ റിമാന്‍ഡ് ചെയ്തു. ചവറ, കരുനാഗപ്പള്ളി പ്രദേശങ്ങളിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി ഗോപകുമാറും സംഘവും നടത്തിയ പരിശോധനയില്‍് 350 പൊതികഞ്ചാവുമായി പിടികൂടിയ ചവറ കൊറ്റന്‍കുളങ്ങര സ്വദേശികളായ അന്‍ഷാദ്, അനന്തു, സാംസണ്‍, നാസിം എന്നിവരെയാണ്  കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച സ്പ്‌ളെന്‍ഡര്‍ ബൈക്കും പിടിച്ചെടുത്തു. സാംസണ്‍, നാസിം എന്നിവരെ കൊറ്റന്‍കുളങ്ങര സ്‌കൂള്‍ പരിസരത്തുനിന്നും അന്‍ഷാദ്, അനന്തു എന്നിവരെ കരുനാഗപ്പള്ളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തുനിന്നുമാണ് പിടികൂടിയത്. ചവറ മേഖലയിലെ പ്രധാന കഞ്ചാവ് കച്ചവടക്കാരാണ് പിടിയിലായിരിക്കുന്നത്. പ്രതികളെ ചോദ്യം ചെയ്തതില്‍ ചവറ കൊറ്റന്‍കുളങ്ങര സ്‌കൂളിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ പലരും കഞ്ചാവിന് അടിമകളാണന്ന് അറിയാന്‍ കഴിഞ്ഞതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
വിദ്യാര്‍ഥികളില്‍ തന്നെയുള്ളവരെ ഇടനിലക്കാരാക്കിയാണ് വില്‍പ്പന നടത്തുന്നതെന്ന് പ്രതികള്‍ പറഞ്ഞു. മാസങ്ങള്‍ക്കുമുമ്പ് എക്‌സൈസ് സംഘം നടത്തിയ ഷാഡോ ഓപ്പറേഷനില്‍ കഞ്ചാവ് ഉപയോഗിക്കുന്ന താവളം കണ്ടെത്തിയതും കൊറ്റന്‍കുളങ്ങര സ്‌കൂള്‍ പരിസരത്തായിരുന്നു. വര്‍ധിച്ചുവരുന്ന  ലഹരി ഉപയോഗത്തിന് തടയിടാന്‍ അടിയന്തരമായി സ്‌കൂളില്‍ രക്ഷാകര്‍തൃസമ്മേളനം വിളിച്ചു കൂട്ടാന്‍  എക്‌സൈസ് അധികൃതര്‍ നിര്‍ദേശം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക