|    Sep 25 Mon, 2017 5:09 pm
FLASH NEWS

പിടിച്ചെടുത്ത തേന്‍ തിരികെ ലഭിക്കാന്‍ ആദിവാസികളുടെ കുത്തിയിരിപ്പ് സമരം

Published : 6th October 2016 | Posted By: Abbasali tf

മാനന്തവാടി: ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത തേന്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് സുല്‍ത്താല്‍ ബത്തേരി പട്ടികവര്‍ഗ സര്‍വീസ് സെസൈറ്റി അംഗങ്ങള്‍ കുത്തിയിരിപ്പ് സമരം നടത്തി. മാനന്തവാടിയിലെ ഭക്ഷ്യസുരക്ഷാ ഓഫിസിനുള്ളിലാണ് കൈക്കുഞ്ഞുങ്ങളുമായി ആദിവാസി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 85ഓളം പേര്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. മാസങ്ങള്‍ക്കു മുമ്പ് ‘സൊസൈറ്റിയുടെ  കല്ലുരിലെ ഓഫിസില്‍ ഭക്ഷ്യസുരക്ഷാ ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ അയ്യായിരം ലിറ്റര്‍ തേന്‍ ഭക്ഷ്യയോഗ്യമല്ലെന്ന കാരണം പറഞ്ഞ് പൂട്ടി സീല്‍ ചെയ്തിരുന്നു. തുടര്‍ന്ന് തേന്‍ കേന്ദ്ര ലാബിലടക്കം പരിശോധന നടത്തിയെങ്കിലും യാതൊരു കുഴപ്പവും ഇല്ലെന്നായിരുന്നു ഫലം. എന്നാല്‍, പരിശോധനാ ഫലം വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തേന്‍ വിട്ടുനല്‍കാന്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് തേന്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആദിവാസികള്‍ ഭക്ഷ്യസുരക്ഷാ ഓഫിസിനുള്ളില്‍ കത്തിയിരിപ്പ് സമരം നടത്തിയത്. സബ് കലക്ടര്‍ ശീറാം സാംബശിവറാവുമായി നടത്തിയ ചര്‍ച്ചയില്‍ തേന്‍ ഉടന്‍ വിട്ടുനല്‍കുമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക