|    Jun 25 Mon, 2018 2:21 am
FLASH NEWS
Home   >  Pravasi   >  

പിടിച്ചുപറി ചെറുത്ത മലയാളി യുവാവിന് കുത്തേറ്റു

Published : 18th January 2017 | Posted By: fsq

 

ഖമീസ് മുഷൈത്ത്: കടയില്‍  കയറി പിടിച്ചുപറിച്ച സംഘ ത്തെ ചെറുത്ത മലയാളി യുവാവിന് കുത്തേറ്റു. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സാബിക്കിനാണ് കുത്തേറ്റത്്. കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെയാണ് സംഭവം. അറബ് വംശജരായ മൂന്നംഗ സംഘമാണ് അക്രമിച്ചതെന്ന് യുവാവ് പറഞ്ഞു. അക്രമികളില്‍ ഒരാള്‍ തോപ്പും രണ്ടുപേര്‍ പാന്റ്‌സും ബനിയനുമാണ് ധരിച്ചിരുന്നത്. കടയില്‍ സിസിടിവി കാമറ ഇല്ലാതിരുന്നതിനാല്‍ അക്രമികളെകുറിച്ച് കൂടുതല്‍ വിവരം ലഭ്യമല്ല.  നജ്‌റാനില്‍ ജോലി ചെയ്യുന്ന യുവാവ് ഷറഫിയ്യയിലുള്ള അമ്മാവനെ കാണാനെത്തിയതായിരുന്നു. ഷറഫിയ്യയില്‍ കിച്ചന്‍ കാബിനറ്റ്‌സ് നിര്‍മിച്ചു വില്‍ക്കുന്ന സ്ഥാപനം നടത്തുകയാണ് സാബിക്കിന്റെ അമ്മാവന്‍. സംഭവസമയം സാബിക്ക് മാത്രമായിരുന്നു കടയ്ക്കുള്ളില്‍. മൂന്നംഗസംഘം കടയില്‍ സാധനങ്ങള്‍ നോക്കാനെന്ന വ്യാജേന ചുറ്റിക്കറങ്ങുകയും പിന്നീട് രണ്ടുപേര്‍ ചേര്‍ന്ന് യുവാവിനെ പിടിച്ചുവയ്ക്കുകയും മൂന്നാമന്‍ കത്തിയെടുത്തു കുത്തുകയുമായിരുന്നു. പുറത്തുനാലും ഇടതുകൈയില്‍ ഒരു കുത്തും ഏറ്റിട്ടുണ്ട്. ഇതിനിടെ യുവാവിനെ നിരവധി തവണ തൊഴിക്കുകയും ഇടിക്കുകയും ചെയ്തു. കൈയില്‍ കടിയും ഏറ്റിട്ടുണ്ട്. ബഹളം കേട്ട് സാബിഖിന്റെ അമ്മാവനും മറ്റുള്ളവരും ഓടിയെത്തിയപ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. പണം എടുത്ത ശേഷം ഇഖാമയടങ്ങിയ പഴ്‌സ് കടയ്ക്കു പുറത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. കുത്തേറ്റ യുവാവിനെ മദനി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു ചികില്‍സ നല്‍കി. മുറിവിന് നിരവധി തുന്നലുകള്‍ വേണ്ടി വന്നു. പത്തുദിവസത്തെ വിശ്രമത്തിനാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ജിസാനില്‍ ബ്രോസ്റ്റ് കടയില്‍ ജോലി ചെയ്യുന്ന സാബിക്കിന്റെ പിതാവ് വീരാന്‍കോയ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss