|    Dec 14 Thu, 2017 2:22 am
FLASH NEWS

പിടിച്ചുകെട്ടിയ നഗരസഭയുടെ അശ്വമേധം ബസ് നിരത്തിലിറങ്ങിയില്ല

Published : 10th August 2016 | Posted By: SMR

മരട്: മരട് നഗരസഭയുടെ പേരിലോടിയിരുന്ന അശ്വമേധം ബസ് ഇപ്പോഴത്തെ ഭരണ സമിതിയിലെ രാജിവച്ച വൈസ് ചെയര്‍മാന്‍ ഓടിക്കൊണ്ടിരുന്ന ബസ് പിടിച്ചുകെട്ടി നഗരസഭ കാമ്പൗണ്ടില്‍ കൊണ്ടുവന്നിട്ടു. ഇപ്പോള്‍ ആര്‍ക്കും വേണ്ടാത്ത രീതിയില്‍ ഉപേക്ഷിച്ച പോലെയായി.
മരട് പഞ്ചായത്തായിരുന്നപ്പോള്‍ ബസ്സിറക്കാന്‍ മുന്‍കൈയെടുത്ത അന്നത്തെ പഞ്ചായത്ത് പ്രസിഡന്റുതന്നെയാണ് ഇപ്പോള്‍ ബസ് പിടിച്ചുകെട്ടിയതും. എല്‍ഡിഎഫ് ഭരണസമിതി കുടുംബശ്രീക്കാര്‍ക്ക് വേണ്ടി വാങ്ങി ബസ് കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം നല്‍കി അവരെതന്നെ ബസ് ഏല്‍പിക്കുകയായിരുന്നു.
മരട് നഗരസഭയായപ്പോഴും നല്ല രീതിയില്‍ ഓടിക്കൊണ്ടിരുന്നു. എന്നാല്‍ ബസ്സിലെ കുടുംബശ്രീ വനിതകള്‍ക്ക് വിവിധ കാരണത്താല്‍ അസൗകര്യങ്ങള്‍ നേരിട്ടതിന്റെ അടിസ്ഥാനത്തില്‍ ബസ് നഗരസഭയെ ഏല്‍പിക്കുകയും കുടുംബശ്രീക്കാര്‍ പിന്‍വാങ്ങുകയും ചെയ്തു. എന്നാല്‍ ബസ് നഗരസഭ സ്വകാര്യ വ്യക്തിയെ കരാര്‍ പ്രകാരം ഓടിക്കാന്‍ ഏല്‍പിക്കുകയും മുടക്കമില്ലാതെ ഓടിക്കൊണ്ടിരിക്കുമ്പോഴായിരുന്നു നഗരസഭയുടെ ഈ പിടിച്ചുകെട്ടല്‍. അതുവരെ ഓടിയിരുന്നത് കാര്യമായ ലാഭത്തിലല്ലെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. അശ്വമേധം നഗരസഭ പിടിച്ചുകെട്ടി എന്നും പത്രത്തില്‍ വാര്‍ത്തയും വന്നു.
ഇതറിഞ്ഞെത്തിയ മറ്റു സ്വകാര്യ ഏജന്‍സികള്‍ വാടകയ്ക്ക് ഓടിക്കാന്‍ രംഗത്തുവരികയും ബസ്സിന്റെ ഇപ്പോഴത്തെ അവസ്ഥയറിഞ്ഞു പിന്‍വാങ്ങുകയായിരുന്നു. ബസ്സിന്റെ എന്‍ജിന്‍ ഐഷര്‍ വാഹനത്തിന്റേതായിരുന്നു. ടെമ്പോ മുതലായ വാഹനങ്ങള്‍ക്കേ ഈ എന്‍ജിന്‍ പറ്റുകയുള്ളു. ഇന്നത്തെ പോലെ പവര്‍ സ്റ്റിയറിങായിരുന്നില്ല ബസ്സിന്റേത്. ഉദ്ഘാടനം കഴിഞ്ഞു കന്നിയാത്രയില്‍ എറണാകുളം നോര്‍ത്ത് പാലം തന്നെ കയറി കിട്ടിയത് കഷ്ടിച്ചാണെന്ന് അന്ന് ബസ്സില്‍ യാത്ര ചെയ്തവര്‍ വെളിപ്പെടുത്തുന്നു.
പിന്നീട് വര്‍ക്ക്‌ഷോപ്പില്‍ കയറ്റി അത്യാവശ്യം ഫിറ്റിങ് വര്‍ക്കുകളൊക്കെ ചെയ്താണ് ബസ് ഇറക്കിയത്. ബസ് നമ്മുടെ റോഡുകളില്‍ ഓടിക്കാന്‍ പറ്റിയവയല്ല എങ്കിലും കുടുംബശ്രീക്കാര്‍ ഭംഗിയായി കൈകാര്യം ചെയ്തിരുന്ന ബസ്സിനാണ് ഈ ഗതി നേരിട്ടിരിക്കുന്നത്.
ടാക്‌സ് അടക്കാന്‍ മുടങ്ങിയതിന് മുനിസിപ്പല്‍ സെക്രട്ടറി ടാക്‌സ് അടച്ചതായി അറിയാന്‍ കഴിഞ്ഞു.
ഇപ്പോള്‍ ബസ്സിന്റെ ടയറുള്‍പെടെ അനേകം ഉപകരണങ്ങള്‍ ജാക്കി മുതലായവ പോലും നഷ്ടപ്പെട്ട നിലയിലാണ്. നല്ല ടയര്‍ മാറ്റിതേഞ്ഞടയറുകളാണ് ബസ്സിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക