|    Dec 16 Sat, 2017 11:01 am
FLASH NEWS

പിടികിട്ടാപ്പുള്ളികള്‍ പിടിയില്‍

Published : 16th November 2016 | Posted By: SMR

തിരുവല്ല: പിടികിട്ടാപ്പുള്ളികളായി കോടതി പ്രഖ്യാപിച്ച പ്രതികള്‍ പോലിസിന്റെ പിടിയിലായി. കൊല്ലം കുന്നത്തൂര്‍ പുലിക്കുളം മണി ഭവനത്തില്‍ അശോകന്‍  (47), സഹോദരന്‍ സജികുമാര്‍  (36) എന്നിവരെയാണ് ശൂരനാട് ഭാഗത്തു നിന്നു കീഴ്‌വായപ്പൂര് പോലിസ് അറസ്റ്റ് ചെയ്തത്. 2003ല്‍ കല്ലൂപ്പാറ, തുരുത്തിക്കാട് മേഖലകളില്‍ വെള്ളായണി കാര്‍ഷിക സര്‍വകലാശാലയുടെ വ്യാജ ലേബല്‍ പതിച്ച വളവും മറ്റും നല്‍കി നാട്ടുകാരെ കബളിപ്പിച്ച കേസില്‍ ജാമ്യം എടുത്ത ശേഷം കോടതിയില്‍ ഹാജരാവാതെ മുങ്ങിയവരാണ് ഇവര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക