|    May 27 Sat, 2017 7:34 pm
FLASH NEWS

പിഞ്ചുകുഞ്ഞും അമ്മയ്‌ക്കൊപ്പം ജയിലിലേക്ക്

Published : 27th August 2016 | Posted By: SMR

തൊടുപുഴ: തെറ്റൊന്നും ചെയ്യാത്ത പിഞ്ചുകുഞ്ഞും അമ്മയ്‌ക്കൊപ്പം വിയ്യൂര്‍ ജയിലില്‍. അടിമാലിയില്‍ മാതാപിതാക്കളുടെ പീഡനത്തിനിരയായ നൗഫലിന്റെ മൂന്നുമാസം പ്രായമുള്ള കുഞ്ഞുപെങ്ങളാണു നിയമത്തിന്റെ നൂലാമാലയില്‍ ജയിലിലായത്.
സെലീനയെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണു കോടതി പെണ്‍കുഞ്ഞിനെ അമ്മയ്‌ക്കൊപ്പം കഴിയട്ടെയെന്നു പറഞ്ഞത്. അടിമാലി കോടതിയില്‍ മജിസ്‌ട്രേറ്റ് അവധിയായതിനാല്‍ ദേവികുളത്താണ് സെലീനയെ ഹാജരാക്കിയത്.
സെലീനയെ ദേവികുളം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തൃശൂര്‍ വനിതാ ജയിലിലാണ് സെലീനയെയും കുഞ്ഞിനെയും പാര്‍പ്പിക്കുന്നത്.
മൂന്നു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് അമ്മ കേസുകളില്‍ കുടുങ്ങിയാലും കൂടെ കഴിയാമെന്ന സുപ്രിംകോടതിയുടെ നിര്‍ദേശമുണ്ട്. ഇതോടെ അമ്മയോടൊപ്പം കുഞ്ഞും ജയിലിലായി.
പോലിസ് നടത്തുന്ന തെളിവെടുപ്പുകളിലും പോലിസ് സ്‌റ്റേഷനിലും അമ്മയ്‌ക്കൊപ്പം കുട്ടിയും കഴിയേണ്ട ഗുരുതരമായ സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.
ഈ വിവരം ജില്ലാ ശിശുസംരക്ഷണ സമിതി ബാലാവകാശ കമ്മീഷനെ അറിയിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day