|    Jan 20 Fri, 2017 1:30 pm
FLASH NEWS

പിഞ്ചുകുഞ്ഞിന്റെ മരണകാരണം മരുന്നിന്റെ വീര്യമെന്ന് സൂചന

Published : 18th July 2016 | Posted By: SMR

തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ച നാലു മാസം പ്രായമുള്ള കുഞ്ഞിന് ത്വഗ്‌രോഗത്തിനു ശരീരത്തില്‍ പുരട്ടാന്‍ ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകളില്‍ ഒന്ന് കടുത്ത വീര്യമുള്ളതായിരുന്നു എന്നു സൂചന. മുതിര്‍ന്നവര്‍ക്കുപോലും പ്രത്യേക നിഷ്‌കര്‍ഷയുള്ള മരുന്നായ ക്ലോട്രിമസോള്‍ ആണ് കുട്ടിക്ക് പുരട്ടാന്‍ നല്‍കിയത്. ഇതാവാം കുട്ടിയുടെ ത്വഗ്‌രോഗം മൂര്‍ച്ഛിക്കാന്‍ ഇടയായതെന്നാണ് വിലയിരുത്തല്‍.
മുലയൂട്ടുന്ന അമ്മമാര്‍ ഉപയോഗിച്ചാല്‍ പോലും പാര്‍ശ്വഫലം കുട്ടിക്ക് പിടിപെടാന്‍ സാധ്യത ഏറെയാണെന്നും ഉപയോഗിക്കുന്നവര്‍ മരുന്നു പുരട്ടിയ ശേഷം കൈ കഴുകിയില്ലെങ്കില്‍ മരുന്നു പുരണ്ട ഭാഗത്ത് അലര്‍ജി വരാന്‍ സാധ്യത ഉള്ളതാണെന്നും വിദഗ്ധാഭിപ്രായമുണ്ട്. സാധാരണ ഗതിയില്‍ കുട്ടികളില്‍ മൂന്നു വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് ഇത്തരം മരുന്നുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.
പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടോ എന്ന പരിശോധനകള്‍ക്കു ശേഷമാണ് ഇത്തരം മരുന്നുകള്‍ പ്രധാനമായും കുട്ടികള്‍ക്കു നിര്‍ദേശിക്കുക. എന്നാല്‍, മരണപ്പെട്ട രുദ്രയ്ക്ക് ഇത്തരം പരിശോധന നടത്തിയതായി ബന്ധുക്കള്‍ പറയുന്നില്ല. ദുരൂഹത തുടരുന്ന സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടു നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക