|    Jan 22 Sun, 2017 3:08 am
FLASH NEWS

പിഞ്ചുകുഞ്ഞിനെ വീട്ടിനുള്ളില്‍ തെരുവുനായ കടിച്ചു

Published : 4th September 2016 | Posted By: SMR

മലപ്പുറം: ജനത്തെ ഭീതിയിലാഴ്ത്തി തെരുവുനായ ആക്രമണം മലപ്പുറത്തും. വീടിനുള്ളില്‍ കളിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചു പരിക്കേല്‍പിച്ചു. കോഡൂര്‍ ചെമ്മങ്കടവ് പട്ടര്‍കടവന്‍ റിയാദ്-റഷീദ ദമ്പതികളുടെ മകള്‍ ഇഷ(1)യെ ആണ് ആക്രമിച്ചത്. ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം.തലയിലും കവിളിലും മുറിവേറ്റ കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീട്ടുമുറ്റത്ത് തെരുവുനായ അലയുന്നതു കണ്ട മാതാവ് സമീറ മുന്‍വാതില്‍ അടച്ചിരുന്നു. എന്നാല്‍ അടുക്കളവാതില്‍ വഴി അകത്തു കയറിയ നായ സന്ദര്‍ശക മുറിയില്‍ കളിച്ചുകൊണ്ടിരുന്ന ഇഷയെ ആക്രമിക്കുകയായിരുന്നു. ഇതു കണ്ട് മാതാവ് ബഹളംവച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് കസേരയെടുത്ത് ശക്തമായി അടിച്ചപ്പോഴാണ് നായ പിന്‍വാങ്ങിയത്. കുട്ടിയുടെ മുഖത്തും തലയിലും കടിയേറ്റ പാടുകളുണ്ട്. തോളില്‍ നഖം തട്ടി പോറലേറ്റു. പ്രഥമിക ചികില്‍സ നല്‍കിയ ശേഷം കുട്ടിയെ വീട്ടിലേക്കു കൊണ്ടുപോയി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക