|    Nov 19 Mon, 2018 1:55 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പിഞ്ചുകുഞ്ഞിനെ വളര്‍ത്തുനായ കടിച്ചുകൊന്നു

Published : 1st November 2018 | Posted By: kasim kzm

വാഷിങ്ടണ്‍: അമേരിക്കയില്‍ ഒരു വയസ്സുകാരിയെ വീട്ടിലെ വളര്‍ത്തുനായ ആക്രമിച്ച് കൊന്നു. വീട്ടില്‍ കളിക്കുകയായിരുന്ന കുട്ടിയെ നായ ആക്രമിക്കുകയായിരുന്നുവെന്നാണു പോലിസ് പറയുന്നത്. ട്രിനിറ്റി ഹാരല്‍ ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മയാണു പോലിസിനെ വിവരം അറിയിച്ചത്.
കുട്ടിയെ നായ കടിച്ചുകീറുന്നതായി ഫോണ്‍ സന്ദേശം വന്നയുടനെ പോലിസ്, നോര്‍ത്ത് കരോലിനയില്‍ കുട്ടിയുടെ വീട്ടിലെത്തി. പോലിസ് എത്തുമ്പോള്‍ മാരകമായി പരിക്കേറ്റ കുട്ടിയെ നായ കടിച്ചുപിടിച്ചിരിക്കുകയായിരുന്നു. ഉടന്‍ തന്നെ നായയെ വെടി വച്ച് കൊലപ്പെടുത്തി. രണ്ടു തവണ വെടിവച്ചാണ് നായയെ കൊന്നത്. അപ്പോഴേക്കും കുട്ടിക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. പോലിസ് വരുന്നതിന് മുമ്പ് നായയെ താന്‍ കത്തി കൊണ്ട് കുത്തി മകളെ രക്ഷിക്കാന്‍ ശ്രമിച്ചതായി കുട്ടിയുടെ മാതാവ് പറഞ്ഞു.
എന്നിട്ടും നായ കുട്ടിയെ വിടാന്‍ തയ്യാറാവാത വന്നപ്പോഴാണു പോലിസ് സഹായം തേടിയത്. പിറ്റ്ബുള്‍ വിഭാഗത്തില്‍പ്പെട്ട നായയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നു പോലിസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss