|    Feb 24 Sat, 2018 7:16 pm
Home   >  News now   >  

പിഞ്ചുകുഞ്ഞിനെ പിതാവ് കടിച്ചുകൊന്നു

Published : 7th May 2017 | Posted By: shins


ദമസ്‌കസ്: പെണ്‍കുട്ടികളെ ഇഷ്ടമില്ലാത്ത പിതാവ് പിഞ്ചുകുഞ്ഞിനെ കടിച്ചു കൊലപ്പെടുത്തി. ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെയാണ് പിതാവ് കടിച്ചുകൊന്നത്. സിറിയന്‍ നഗരമായ ദമസ്‌കസിലാണ് സംഭവം. പെണ്‍കുട്ടികള്‍ കുടുംബത്തിന് നാണക്കേടാണെന്നാണ് പിതാവ് വിശ്വസിച്ചിരുന്നതെന്ന് അല്‍ അറേബ്യ റിപോര്‍ട്ട് ചെയ്തു. കുഞ്ഞിന്റെ മാതാവ് പുറത്തുപോയി വന്നപ്പോഴാണ് കുഞ്ഞിനെ കടിയേറ്റ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss