|    Nov 20 Mon, 2017 6:01 am
FLASH NEWS

പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ യുവാവിനു ജീവപര്യന്തം

Published : 4th August 2017 | Posted By: fsq

 

തൊടുപുഴ: ഏഴുമാസം പ്രായമുള്ള മകനെ അടിച്ചു കൊലപ്പെടുത്തുകയും ഭാര്യയെ തലയ്ക്കടിച്ചു  മാരകമായി  പരിക്കേല്‍പിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍  യുവാവിനു  ജീവപര്യന്തം തടവ് ശിക്ഷ. മധ്യപ്രദേശ് സ്വദേശിയും ഇടുക്കി കരുണാപുരം  ബാലഗ്രാമില്‍ താമസിക്കുന്ന  സമീര്‍ എന്നു വിളിക്കുന്ന സമീറുദ്ദീ (29)നെയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. കൊലപാകശ്രമത്തിനു പത്തുവര്‍ഷം  കഠിനതടവും പതിനായിരം രൂപ  പിഴയുമാണ്  ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കില്‍ ഒരു  വര്‍ഷം കൂടി  കഠിനതടവ് അനുഭവിക്കണമെന്നു ഇടുക്കി ജില്ല  സെപ്ഷല്‍ കോടതി( പോക്‌സോ) ജഡ്ജി കെആര്‍  മധുകുമാര്‍  വിധിച്ചു.  2011 ഫെബ്രൂവരി 17നു  രാവിലെ 3.30നു  പ്രതിയുടെ ഭാര്യയായ  നെടുങ്കണ്ടം  ചേമ്പളം ചിറയില്‍  റിനീസിന്റെ കുടുംബവീട്ടിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.  മധ്യപ്രദേശില്‍  ജോലി ചെയ്തിരുന്ന  റിനീസിനെ പ്രതി 2009ല്‍ വിവാഹം കഴിച്ചു അവിടെ താമസിച്ചു.  പിന്നീട് കുട്ടി ഉണ്ടായശേഷം നാട്ടിലെത്തി റിനീസിന്റെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു.  മധ്യപ്രദേശില്‍  തിരികെ പോകുന്നതുമായി ബന്ധപ്പെട്ടു  ഇടയ്ക്കിടെ വഴക്കുണ്ടാവുമായിരുന്നു.  സഹോദരിയുടെ വിവാഹത്തിനുശേഷം മധ്യപ്രദേശിലേക്കു പോകാമെന്നു റിനീസ് പറഞ്ഞു. എന്നാല്‍ സംഭവ ദിവസം റിനീസിന്റെ അമ്മയും സഹോദരിയും  പുറത്തു പോയ സമയത്തു  ചപ്പാത്തി പരത്തുന്ന   കോലുകൊണ്ടു കുട്ടിയുടെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.  തുടര്‍ന്നു ഭാര്യയുടെ തലയ്ക്കും അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. നെടുങ്കണ്ടം സിഐമാരായിരുന്ന  എ ജെ ജോര്‍ജ്, എ കെ വിശ്വനാഥന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.  പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍  പബ്ലിക് പ്രോസിക്യൂട്ടര്‍ ടി എ  സന്തോഷ് തേവര്‍കുന്നേല്‍ കോടതിയില്‍ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക