|    Mar 30 Thu, 2017 8:24 am
FLASH NEWS

പിഞ്ചുകുഞ്ഞിനെവച്ച് വിലപേശി കൈകൂലി വാങ്ങിയ ശിശുരോഗ വിദഗ്ദന്‍ അറസ്റ്റില്‍

Published : 1st October 2016 | Posted By: mi.ptk

newborn_baby_hand

ബെര്‍ഹാംപൂര്‍(ഒഡീഷ): ശസ്ത്രക്രിയക്ക് വിധേയമാക്കിയ പിഞ്ചുകുഞ്ഞിനെ വിട്ടുകൊടുക്കാതെ വിലപേശി കൈക്കൂലി വാങ്ങിയ ഡോക്ടറെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. ഒഡീഷയിലെ എംകെസിജി മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിദഗ്ദനായ അരുണ്‍കുമാര്‍ ദാസ് ആണ് തന്റെ ചേംബറില്‍ വച്ച് പതിനായിരം രൂപ കൈകൂലി വാങ്ങവെ വിജിലന്‍സ് പിടിയിലായത്. മറ്റൊരു ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യപ്പെട്ട കുഞ്ഞിനെ എംകെസിജി ആശുപത്രിയില്‍ വിധേയമാക്കുകയാണ്. ശസ്ത്രക്രിയക്ക് ശേഷം ഡോക്ടര്‍ കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്യാതെ ബന്ധുക്കളോട് പണം കൈകൂലി ആവശ്യപ്പെടുകയായിരുന്നു ഡോക്ടര്‍. കൈപറ്റിയ പതിനായിരം രൂപയും ഇയാളില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.ഇയാളുടെ വാടക വീട്ടിലും സ്വന്തം വീട്ടിലും വിജിലന്‍സ് പിന്നീട് റെയ്ഡ് നടത്തി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day