|    Jul 25 Tue, 2017 6:28 pm
FLASH NEWS

പിഞ്ചുകുഞ്ഞടക്കം 11 കുട്ടികള്‍ക്ക് തെരുവുനായയുടെ കടിയേറ്റു

Published : 26th September 2016 | Posted By: SMR

പാറശാല: പൊഴിയൂരില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പിഞ്ചുകുഞ്ഞടക്കം 11 കുട്ടികള്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ശനിയാഴ്ച മൂന്നു കുട്ടികളും ഞായറാഴ്ച എട്ടു കുട്ടികളും നായയുടെ കടിയേറ്റ് വിവിധ ആശുപത്രികളിലായി ചികില്‍സ തേടി. പൊഴിയൂര്‍ പണ്ടാരവിള സലാഹുദ്ദീന്റെ മകന്‍ സബീക് (6), പരുത്തിയൂര്‍ ചീലാന്തിവിളാകം വീട്ടില്‍ ലിസ്റ്റന്‍-മേബല്‍ ദമ്പതികളുടെ മകന്‍ ലീഗോ (4), പരുത്തിയൂര്‍ ചീലാന്തിവിളാകം വീട്ടില്‍ ആല്‍ഫ്രഡ്-ഫ്രാന്‍സ് മേരി ദമ്പതികളുടെ മകള്‍ ആല്‍ബിന (3), പരുത്തിയൂര്‍ പുതുവല്‍ പുരയിടത്തില്‍ സ്റ്റാലിന്‍-സിന്ധു ദമ്പതികളുടെ മകന്‍ സാന്റിജോ (2), പരുത്തിയൂര്‍ പുതുവല്‍ പുരയിടത്തില്‍ സാന്‍ട്രിയോ (ഒന്നര), പരുത്തിയൂര്‍ പുതുവല്‍ പുരയിടത്തില്‍ ലിപ്ടണ്‍-മേരിപ്രിയ ദമ്പതികളുടെ മകന്‍ ലാട്രിക് (5) എന്നിവര്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്കാണു കടിയേറ്റത്. നാലു വിദ്യാര്‍ഥികളെ മദ്‌റസയിലേക്കു പോവുന്ന വഴി നായ ഓടിച്ച് കടിക്കുകയായിരുന്നു. കടിയേറ്റ കുട്ടികളില്‍ നാലുപേരെ ജനറല്‍ ആശുപത്രിയിലും മറ്റുള്ളവരെ പാറശാല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇതില്‍ ഒന്നര വയസ്സുള്ള സാന്റിജോക്ക് കൈയിലും മുഖത്തും കടിയേറ്റു. സാന്റിജോയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സബീക്കിനു കൈയില്‍ ആഴത്തില്‍ കടിയേറ്റു. ലിഗോക്ക് മുതുകിലും ആല്‍ബിനയ്ക്കു പുറം കഴുത്തിലും സാന്‍ട്രിയോക്കും ലാട്രിക്കിനും കൈയിലുമാണു കടിയേറ്റത്. പൊഴിയൂരിലെ തീരദേശത്ത് വച്ച് രണ്ടാഴ്ച മുമ്പും ആറു കുട്ടികള്‍ക്കു നായയുടെ കടിയേറ്റിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക