|    Oct 21 Sun, 2018 8:00 am
FLASH NEWS
Home   >  National   >  

പിങ്ക് സിറ്റിയുടെ മതിലില്‍ മൂത്രമൊഴിച്ച് ബിജെപി മന്ത്രി: ചിത്രം വൈറലാവുന്നു

Published : 15th February 2018 | Posted By: sruthi srt

ജയ്പൂര്‍: പിങ്ക് സിറ്റിയുടെ മതിലില്‍ പരസ്യമായി മൂത്രമൊഴിച്ച രാജസ്ഥാനിലെ ആരോഗ്യമന്ത്രിയും ബിജെപി നേതാവുമായ കാളീചരണ്‍ സറഫിന്റെ ഫോട്ടോ വൈറലാവുന്നു. എന്നാല്‍ സംഭവം അത്ര ഗൗരവമായ ഒരു കാര്യം അല്ല എന്നാണ് കാളീചരണ്‍ പറയുന്നത്.


സ്വച്ഛ് ഭാരത് അഭിയാന്‍ പ്രകാരം മുനിസിപ്പാലിറ്റിയെ മാലിന്യ മുക്തമാക്കി ആദ്യ സ്ഥാനങ്ങളില്‍ ഇടം നേടാനായി ജയ്പൂര്‍ മുനിസിപ്പാലിറ്റി അധികൃതര്‍ പരിശ്രമിക്കുന്നതിനിടയിലാണ് മന്ത്രി വിവാദം ശ്രഷ്ടിച്ചിരിക്കുന്നത്. മുനിസിപ്പാലിറ്റി മാലിന്യ മുക്തമാക്കുന്നതിന് റോഡ് സൈഡുകളില്‍ മൂത്രമൊഴിക്കുന്നവര്‍ക്ക് 200 രൂപ ഫൈനും ഏര്‍പ്പെടുത്തിയിരുന്നു.
സംഭവം വിവാദമായതോടെ മന്ത്രി ഫോണ്‍ സ്വിച്ച് ഓഫാക്കിയിരിക്കുകയാണ്. വിഷയത്തില്‍ മന്ത്രിയുടെ പ്രതികരണം അറിയാനായി ഓഫീസില്‍ സമീപിച്ച മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാനും മന്ത്രി തയ്യാറായില്ല. വിഷയത്തില്‍ തനിക്ക് ഒന്നും പറയാന്‍ ഇല്ല. ഇത് അത്ര ഗൗരവമായി കാണേണ്ട ഒരു കാര്യമല്ലെന്നും മന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss