|    Aug 18 Fri, 2017 10:01 pm
FLASH NEWS

പിങ്ക് പോലിസ് പീഡിപ്പിച്ചതായി യുവതിയുടെ പരാതി

Published : 9th June 2017 | Posted By: fsq

 

കോഴിക്കോട്: സ്ത്രീ സുരക്ഷക്കായി സ്ഥാപിച്ച പിങ്ക് പോലിസ് പീഡിപ്പിച്ചതായി യുവതിയുടെ പരാതി. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിനൊപ്പം സിനിമ കണ്ട് പുതിയ സ്റ്റാന്റിലേക്ക് നടന്നുവരുന്നതിനിടയില്‍ പോലി സ് അനാവശ്യമായി ജീപ്പില്‍ കയറ്റി കൊണ്ടുപോയതായും വനിതാ പോലിസുകാരുള്‍പ്പെടെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും കുന്നമംഗലം സ്വദേശിയായ അനുമോള്‍ ആഭ്യന്തര മന്ത്രി, വനിതാ കമ്മിഷന്‍, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിയുടെ കൂടെയുണ്ടായിരുന്ന സദ്ദാം ഹുസൈന്‍ എന്നയാള്‍ തന്റെ സുഹൃത്താണെന്നും സിനിമ കഴിഞ്ഞ് തിരിച്ചുപോവുകയാണെന്നും പറഞ്ഞെങ്കിലും പിങ്ക് പോലിസ് സമ്മതിച്ചില്ലെന്നും വീട്ടില്‍ അഛനെ വിളിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ സംസാരിക്കുകയും മകളുടെ സുഹൃത്താണ് കൂടെയുള്ളതെന്ന് അഛന്‍ പറയുകയും ചെയ്തു. എന്നിട്ടും  തങ്ങളെ ജീപ്പില്‍ കയറ്റി കസബ സ്റ്റേഷനില്‍ എത്തിക്കുകയും അപമാനകരമായ രീതിയില്‍ ഉദ്യോഗസ്ഥര്‍ പെരുമാറുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പിന്നീട് യുവാവിനെ കസബ സ്റ്റേഷനില്‍ നിര്‍ത്തുകയും യുവതിയെ വനിതാ സ്റ്റേഷനിലേക്ക് കൊണ്ടുവരികയും ചെയ്തു. വനിതാ സ്റ്റേഷനില്‍ എത്തിച്ച യുവതിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലി സുകാരി അസഭ്യം പറയുകയും മുഖത്ത് അടിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. രാവിലെ പിതാവ് പോലിസ് സ്‌റ്റേഷനില്‍ എത്തിയതിനു ശേഷവും പീഡനവും അവഹേളനവും തുടര്‍ന്നതായും പരാതിപ്പെട്ടാല്‍ കാണിച്ചു തരാംഎന്ന് ഭീഷണിപ്പെടുത്തിയാണ് പോലിസ്് പിതാവിനൊപ്പം വിട്ടയച്ചതെന്നും പരാതിയില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക