|    Oct 17 Tue, 2017 7:33 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പിങ്ക് പട്രോളിങ് ഉദ്ഘാടന ചടങ്ങില്‍ ആശയക്കുഴപ്പം: ഫഌഗ് ഓഫ് ചെയ്യാതെ മുഖ്യമന്ത്രി മടങ്ങി

Published : 26th November 2016 | Posted By: SMR

കൊച്ചി: കൊച്ചി സിറ്റി പോലിസ് ഒരുക്കിയ ‘കാവലാള്‍’ ഹ്രസ്വചിത്രത്തിന്റെ പ്രകാശനവും സ്ത്രീസുരക്ഷയ്ക്കുള്ള പിങ്ക് പട്രോളിങ് വാഹനത്തിന്റെ  ഉദ്ഘാടനവും നടന്ന ചടങ്ങില്‍ ആശയക്കുഴപ്പം. സംഘാടകര്‍ അഭ്യര്‍ഥിച്ചിട്ടും പട്രോളിങ് വാഹനത്തിന്റെ ഫഌഗ്ഓഫ് നിര്‍വഹിക്കാതെ പ്രസംഗം മാത്രം നടത്തി മുഖ്യമന്ത്രി വേദി വിട്ടു.
ഹ്രസ്വചിത്രത്തിന്റെ പ്രകാശനവും പിങ്ക് പട്രോളിങ് വാഹനത്തിന്റെ ഫഌഗ്ഓഫും നിര്‍വഹിക്കാനാണ് മുഖ്യമന്ത്രിയെ സംഘാടകര്‍ ക്ഷണിച്ചിരുന്നത്. സ്ത്രീസുരക്ഷ വിഷയമായതിനാല്‍ കൊച്ചി മേയര്‍ സൗമിനി ജെയിന്‍, ചലച്ചിത്ര താരം ഷീല ഉള്‍പ്പെടെയുള്ളവരെ സംഘാടകര്‍ ക്ഷണിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ക്കും ഒാരോ ചുമതല നല്‍കിയതോടെ മുഖ്യമന്ത്രിയുടെ ചുമതല പിങ്ക് പട്രോളിങിന്റെ ഉദ്ഘാടനവും ഫഌഗ്ഓഫും മാത്രമായി ചുരുങ്ങി. ഇക്കാര്യം മുഖ്യമന്ത്രിയെ സംഘാടകര്‍ അറിയിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് എറണാകുളം ദര്‍ബാര്‍ ഹാള്‍ മൈതാനിയില്‍ കൃത്യസമയത്തുതന്നെ ചടങ്ങ് തുടങ്ങിയെങ്കിലും എഡിജിപി ബി സന്ധ്യ എത്താന്‍ വൈകി. മേയര്‍ സൗമിനി ജെയിന്‍ പ്രസംഗിച്ച ശേഷം മുഖ്യമന്ത്രി പട്രോളിങ് വാഹനം ഫഌഗ്ഓഫ് ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, അവതാരക എഡിജിപിയെ പ്രസംഗിക്കാന്‍ ക്ഷണിച്ചു. തുടര്‍ന്ന് അവര്‍ പ്രസംഗിക്കാന്‍ ആരംഭിച്ചതോടെ മുഖ്യമന്ത്രി എഴുന്നേറ്റു വേദി വിടുകയായിരുന്നു.
വാഹനത്തിന്റെ ഫഌഗ്ഓഫ് നിര്‍വഹിച്ച ശേഷമേ പോകാവൂ എന്ന് കമ്മീഷണര്‍ എം പി ദിനേശ് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചെങ്കിലും മുഖ്യമന്ത്രി തയ്യാറായില്ല. അടുത്ത പ്രോഗ്രാം സ്ഥലത്തെത്താന്‍ വൈകുമെന്നു പറഞ്ഞ് മുഖ്യമന്ത്രി മടങ്ങുകയായിരുന്നു. ചടങ്ങിനിടെയുണ്ടായ ആശയക്കുഴപ്പം സംബന്ധിച്ച് മുഖ്യമന്ത്രി തന്റെ അനിഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പിന്നീട് അറിയിച്ചതായും സൂചനയുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക