|    Sep 20 Thu, 2018 5:45 am
FLASH NEWS
Home   >  Sports  >  Cricket  >  

പിങ്ക് ജഴ്‌സി ലേലം ചെയ്തു; കൂടുതല്‍ തുക എബിഡിയുടെ ജഴ്‌സിക്ക്

Published : 12th February 2018 | Posted By: vishnu vis

ജോഹന്നാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ നാലാം ഏകദിന മല്‍സരത്തില്‍ ചാരിറ്റി എന്ന ഉദ്ദേശത്തോടെ പിങ്ക് ജഴ്‌സി ധരിച്ചിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ ജഴ്‌സി ലേലം ചെയ്തു. ഇതില്‍ ഏറ്റവുമധികം തുകയ്ക്ക് വിറ്റു പോയത് ദക്ഷിിണാഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സിന്റെതാണ്.  ഇന്ത്യന്‍ രൂപയില്‍ ഏകദേശം 3,01,280 രൂപയ്ക്കാണ് എബിഡിയുടെ ജേഴ്‌സി വിറ്റഴിക്കപ്പെട്ടത്. ഇത്രയും തന്നെ തുകയ്ക്കാണ് കാഗിസോ റബാഡയുടെ ജഴ്‌സിയും വിറ്റഴിച്ചത്്. ഫാഫ് ഡു പ്ലെസിസ്,ജെപി ഡുമിനി, ക്വിന്റണ്‍ ഡിക്കോക്ക്, ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം എന്നിവരുടെ ജഴ്‌സികള്‍ക്കും മികച്ച വില ലഭിച്ചു.ലേലത്തുക ചാര്‍ലറ്റ് മാക്‌സ്‌കേ ജോഹാന്നസ്ബര്‍ഗ് അക്കാദമിക് ഹോസ്പിറ്റലിലെ സ്തനാര്‍ബുദ പരിചരണ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുകയാണ് പതിവ്.ദക്ഷിണാഫ്രിക്ക എല്ലാ വര്‍ഷവും പിങ്ക് ജേഴ്‌സി അണിഞ്ഞ് മല്‍സരത്തിനിറങ്ങാറുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss