|    Jan 23 Mon, 2017 10:42 pm

പിക്കപ്പിന് പിന്നില്‍ ബൈക്കിടിച്ച് വിദ്യാര്‍ഥിക്കു പരിക്ക്്്്

Published : 6th October 2016 | Posted By: Abbasali tf

ഉരുവച്ചാല്‍: പിക്കപ്പ് വാനിനു പിന്നില്‍ ബൈക്കിടിച്ചു വിദ്യാര്‍ഥിക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ശിവപുരത്തുണ്ടായ അപകടത്തില്‍ തലശ്ശേരി സെന്റ് മേരീസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ ശിവപുരം മെമ്പടി റോഡില്‍ കക്കൂല്‍ വീട്ടില്‍ അബ്ദുസ്സമദി(19)നാണ് പരിക്കേറ്റത്. തലശ്ശേരി സ്വകാര്യാശുപത്രിയി ല്‍ പ്രവേശിപ്പിച്ച സമദിനെ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ബൈക്കില്‍ പോകവേ പിറകോട്ടെടുത്ത പിക്കപ്പ് വാന്‍ ബൈക്കില്‍ ഇടിച്ചാണ് അപകടമെന്ന് പോലിസ് നിഗമനം. പിക്കപ്പിന്റെ പിറകില്‍ കുടുങ്ങിയ സമദിനെ ഓടിയെത്തിയവര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഉരുവച്ചാല്‍-ശിവപുരം റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. മാലൂര്‍ എസ്‌ഐ സതീശന്‍ സ്ഥലത്ത് എത്തിയാണ് വാഹനങ്ങള്‍ മാറ്റിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക