|    Apr 25 Tue, 2017 9:51 pm
FLASH NEWS

പിഒഎസ് ഡിവൈസുകള്‍ക്ക് നികുതിയിളവ്

Published : 30th November 2016 | Posted By: SMR

ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനോടൊപ്പം ഡിജിറ്റല്‍ പണമിടപാടുകളെ പ്രോല്‍സാഹിപ്പിക്കുന്നതിന് പിഒഎസ് (പോയിന്റ് ഓഫ് സെയില്‍) ഡിവൈസുകളെ കേന്ദ്ര എക്‌സൈസ് നികുതിയില്‍ നിന്നൊഴിവാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചു. ഈ ഡിവൈസുകള്‍ക്കുള്ള സിവിഡി, എസ്എഡി അധിക കസ്റ്റംസ് നികുതികള്‍ ഒഴിവാക്കാനും ഗവണ്‍മെന്റ് തീരുമാനിച്ചു. പിഒഎസ് ഡിവൈസുകളുടെ നിര്‍മാണത്തിനാവശ്യമായ എല്ലാ സാമഗ്രികളെയും എക്‌സൈസ് നികുതിയില്‍ നിന്നൊഴിവാക്കി. മാര്‍ച്ച് 31 വരെയാണ് ഈ ഇളവുകള്‍ക്ക് പ്രാബല്യം. ഇത് സംബന്ധിച്ച വിജ്ഞാപനം  28ന് പുറത്തിറക്കിയിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day