|    Oct 17 Wed, 2018 2:57 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പിഎസ്‌സി : റാങ്ക്‌ലിസ്റ്റ് നാലു മാസത്തേക്ക് കൂടി നീട്ടണം

Published : 16th September 2017 | Posted By: fsq

 

കൊച്ചി: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വൈദ്യുതിബോര്‍ഡ് 100 കണക്കിന് ഒഴിവുകള്‍ പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ സപ്തംബര്‍ 30ന് അവസാനിക്കുന്ന അസിസ്റ്റന്റ് ഗ്രേഡ്-1/ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍ ലിസ്റ്റിന്റെ കാലാവധി നാലുമാസത്തേക്കുകൂടി നീട്ടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. എറണാകുളം വൈറ്റില സ്വദേശിനി ദീപ്തിമോള്‍ വര്‍ഗീസ് ഫയല്‍ചെയ്ത കേസിലാണ് ഉത്തരവ്. ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യാനുണ്ടായ കാലതാമസം മൂന്നാഴ്ചയ്ക്കകം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുത ബോര്‍ഡ് സെക്രട്ടറിക്കും കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് നോട്ടീസയച്ചു. ഇക്കാര്യത്തില്‍ പരാതിക്കാര്‍ നേരിട്ടത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss