|    Oct 23 Mon, 2017 6:07 am
Home   >  Todays Paper  >  Page 5  >  

പിഎസ്‌സി യോഗ തീരുമാനം; 57 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കും

Published : 1st November 2016 | Posted By: SMR

തിരുവനന്തപുരം: 57 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പിഎസ്‌സി യോഗം തീരുമാനിച്ചു. മെഡിക്കല്‍ എജ്യൂക്കേഷനില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ പത്തോളജി, എക്‌സൈസ് ഡിപ്പാര്‍്‌മെന്റില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍ ട്രെയിനി (നേരിും തസ്തികമാറ്റം വഴിയും 14 ജില്ലകള്‍), നീതിന്യായവകുപ്പില്‍ പ്രോസസ് സെര്‍വര്‍ എല്ലാ ജില്ലകളും, വനംവകുപ്പില്‍ റിസര്‍വ് വാച്ചര്‍, ഡിപ്പോ വാച്ചര്‍ (ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകള്‍), റവന്യൂ വകുപ്പില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള പ്രതേ്യക നിയമനം എല്‍ഡി ക്ലാര്‍ക്ക് (ബാക്ക് ലോഗ്, 14 ജില്ലകള്‍) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
പിഎസ്‌സി നടത്തുന്ന പരീക്ഷകളില്‍ ഭരണഭാഷയ്ക്ക് പ്രാധാന്യം നല്‍കി 10 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത് അടുത്ത പരീക്ഷ മുതല്‍ പുനസ്ഥാപിക്കാന്‍ കീഷന്‍ യോഗം തത്വത്തില്‍ തീരുമാനിച്ചു. ഓരോ വിഭാഗത്തിലുമുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി മലയാളം, കന്നട, തമിഴ് ഭാഷകളില്‍ 10 മാര്‍ക്കിന്റെ ചോദ്യങ്ങളായിരിക്കും ഉള്‍പ്പെടുത്തുക.
ബിരുദം മുതല്‍ യോഗ്യതയായി നിശ്ചയിച്ചിുള്ള പരീക്ഷകളില്‍നിന്നായിരുന്നു മലയാളം പിഎസ്‌സി ഒഴിവാക്കിയിരുന്നത്. യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയില്‍ മലയാളം ഒഴിവാക്കിയതിനെതിരേ വിമര്‍ശനമുയരുകയും ചെയ്തു. തുടര്‍ന്നാണ് കീഷന്‍ അംഗം വി ശിവദാസന്‍ ചെയര്‍മാനായ അഞ്ചംഗ ഉപസമിതി വിഷയം പഠിച്ച് റിപോര്‍് സമര്‍പ്പിച്ചത്. ഇത് അംഗീകരിച്ച് കീഷന്‍ ഇക്കാര്യത്തില്‍ നേരത്തേ ധാരണയിലെത്തിയെങ്കിലും പ്രാബല്യത്തിലായിരുന്നില്ല. സിലബസ് ക്രമീകരണം വരുത്തിയശേഷമാവും പുതിയ തീരുമാനം അന്തിമ വിജ്ഞാപനമായി പുറത്തുവരിക.
പിഎസ്്‌സി ആസ്ഥാനത്ത് വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന ഉദേ്യാഗാര്‍ഥികള്‍ക്ക് വിശ്രമമുറികള്‍ (പ്രതേ്യകിച്ച് സ്ത്രീകള്‍ക്ക്) നിര്‍മിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കീഷന്‍ തീരുമാനിച്ചു. സാങ്കേതികാനുമതിക്ക് വിധേയമായിായിരിക്കും തുടര്‍നടപടികള്‍.
മികച്ച കായികതാരങ്ങള്‍ക്ക് ക്ലാസ് 3, ക്ലാസ് 4 തസ്തികകള്‍ക്ക് മല്‍സരയിനം തിരിച്ച് വെയ്‌റ്റേജ് മാര്‍ക്ക് നല്‍കുന്നത് സംബന്ധിച്ച വിഷയം അടുത്ത കീഷനിലേക്ക് മാറ്റിവച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പലതവണ പിഎസ്‌സിയോട് ഉപദേശം തേടിയിരുന്നു.
യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തികയിലെ 20 ഒഴിവിലേക്ക് അഡൈ്വസ് നല്‍കിയെങ്കിലും ചില ആക്ഷേപങ്ങളുന്നയിച്ച് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി നിയമനം നല്‍കാന്‍ തയ്യാറാവാത്ത പ്രശ്‌നം പരിഹരിക്കും. ഇതിനായി യൂനിവേഴ്‌സിറ്റി അധികാരികള്‍, പിഎസ്‌സി അഭിഭാഷകര്‍ എന്നിവരുമായി ചര്‍ച്ച നടത്തും.
അഡ്വ. എം കെ സക്കീര്‍ ചെയര്‍മാനായി ചുമതലയേറ്റ ശേഷമുള്ള ആദ്യകീഷനാണ് ഇന്നലെ ചേര്‍ന്നത്. 10.30 മുതല്‍ 12.30 വരെയുള്ള ചര്‍ച്ചയില്‍ അംഗങ്ങള്‍ അഭിപ്രായങ്ങള്‍ എഴുതിത്തയ്യാറാക്കിയാണ് അവതരിപ്പിച്ചത്. അടുത്ത കീഷനില്‍ പ്രതേ്യക അജണ്ട നിശ്ചയിച്ച് ഓരോന്നും പ്രത്യേകം ചര്‍ച്ച ചെയ്ത് പരിഹാരമാര്‍ഗം നിര്‍ദേശിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക