|    Mar 27 Mon, 2017 4:23 pm
FLASH NEWS

പിഎസ്‌സി പരീക്ഷകളില്‍ മലയാള പരിജ്ഞാനം പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Published : 18th July 2016 | Posted By: SMR

തിരുവനന്തപുരം: പിഎസ്‌സി നടത്തുന്ന പരീക്ഷകളില്‍ മലയാള ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കണമെന്ന ആവശ്യം പരിഗണിച്ച് നിയമാനുസൃത നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി സര്‍ക്കാരിനു നിര്‍ദേശം നല്‍കി.
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ മലയാള ഭാഷാ പരിജ്ഞാനം പരിശോധിച്ചിട്ടില്ലെന്ന കാരണത്താല്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തില്‍ നടപടിയെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന് അധികാരമില്ലെന്നും ജസ്റ്റിസ് ജെ ബി കോശി ഉത്തരവില്‍ പറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ പരീക്ഷ എഴുതിയവരെയെല്ലാം ദോഷകരമായി ബാധിക്കും.
നോട്ടീസ് നല്‍കാതെ നടപടി എടുക്കാന്‍ കഴിയില്ലെന്നും കമ്മീഷന്‍ നടപടിക്രമത്തില്‍ പറഞ്ഞു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ മലയാള മീഡിയം പഠിച്ചുവന്ന കുട്ടികള്‍ അവഗണിക്കപ്പെട്ടതായും പരാതിയുണ്ട്. ഐഎഎസ് ഉള്‍പ്പെടെയുള്ള പരീക്ഷകളില്‍ മലയാളത്തില്‍ ഉത്തരം എഴുതാന്‍ അവസരമുണ്ടെന്നും പരാതിയില്‍ പറയുന്നു. പിഎസ്‌സി നടത്തുന്ന പരീക്ഷകളില്‍ ഉദേ്യാഗാര്‍ഥിയുടെ മലയാള ഭാഷാപരിജ്ഞാനം പരിശോധിക്കാന്‍ 20 ശതമാനം ചോദ്യങ്ങളെങ്കിലും വേണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. മലയാള സമിതി എന്ന ഭാഷാ സാംസ്‌കാരിക സംഘടനയ്ക്കു വേണ്ടി അഡ്വ. ജി ഗോപാലകൃഷ്ണന്‍ സമര്‍പിച്ച കേസിലാണ് നടപടി. ഉത്തരവ് ചീഫ് സെക്രട്ടറിക്കും പിഎസ്‌സി സെക്രട്ടറിക്കും കൈമാറി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day