|    Oct 17 Wed, 2018 1:42 pm
FLASH NEWS

പിഎസ്‌സി നിലപാട് തിരുത്തണം: കെഎടിഎഫ്

Published : 14th February 2018 | Posted By: kasim kzm

മലപ്പുറം: കേരള പരീക്ഷാ കമ്മീഷന്‍ നടത്തുന്ന ഭാഷാധ്യാപക ട്രെയിനിങ് കോഴ്‌സായ ഡിഎല്‍ഇഡി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ തിരിച്ചയക്കുന്ന പിഎസ്‌സി നടപടികള്‍ തിരുത്തണമെന്ന് കെഎടിഎഫ് ആവശ്യപ്പെട്ടു. മലപ്പുറം, കോഴിക്കോട്, പാലക്കാട് തുടങ്ങിയ ജില്ലകളിലാണു പിഎസ്‌സി ഇത്തരം നിലപാടുകള്‍ സ്വീകരിച്ചിരിക്കുന്നത്. പിഎസ്‌സി നിലപാടിനെതിരേ നിയമ നടപടികള്‍ സ്വീകരിക്കാന്‍ കെഎടിഎഫ് തീരുമാനിച്ചു. കെഎടിഎഫ് സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം മുതൂര്‍ അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന പ്രസിഡന്റ് എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി മുഹമ്മദ് ഷാഫി പള്ളിപ്പുറത്തെയും കണ്‍വീനറായി ഷാഹില്‍ ചുങ്കത്തറയെയും തിരഞ്ഞെടുത്തു. കെഎടിഎഫ് സംസ്ഥന ജനറല്‍ സെക്രട്ടറി പി മുസക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. മുന്‍ സംസ്ഥാന സെക്രട്ടറി സി അബ്ദുല്‍ അസീസ്, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി ടി കുഞ്ഞയമു, സംസ്ഥന സെക്രട്ടറിമാരായ ടി പി അബ്ദുല്‍ ഹഖ്, അബ്ദുറഷീദ്, മലപ്പുറം ഐഎംഇ യൂസഫ്, പാലക്കാട് ഐഎംഇ പി അബ്ദു റഷീദ്, ജില്ലാ പ്രസിഡന്റ് പി അബ്ദുല്‍ ലത്തീഫ്, ജില്ലാ സെക്രട്ടറി ടി സി അബ്ദുല്‍ ലത്തീഫ്, ഖജാഞ്ചി എം പി ഫസല്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss