|    Jan 19 Thu, 2017 10:15 am

പിഎസ്‌സി നിയമനം വൈകുന്നു; ഉദ്യോഗാര്‍ഥികള്‍ ഡിഡി ഓഫിസിനു മുന്നില്‍ സമരം നടത്തി

Published : 13th August 2016 | Posted By: SMR

കോട്ടയം: റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാറായിട്ടും നിയമനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഉദ്യോഗാര്‍ഥികള്‍ ഡിഡിഇ ഓഫിസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. പിഎസ്‌സി 2008ല്‍ വിജ്ഞാപനം ചെയ്ത് 2012ല്‍ നിലവില്‍ വന്ന എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് തസ്തികയിലേയ്ക്കുള്ള നിയമനമാണ് കോട്ടയം ജില്ലയില്‍ മാത്രം വൈകിയത്.
2016 ജൂണില്‍ യുഡിഎഫ് സര്‍ക്കാര്‍ 1:30 എന്ന അനുപാതത്തില്‍ ഫിക്‌സേഷന്‍ നടത്തിയതോടെ ഒഴിവുകള്‍ ഇരട്ടിയായെങ്കിലും തടസ്സവാദങ്ങള്‍ ഉന്നയിച്ച് പിഎസ്‌സിക്ക് ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ ഡിഡിഇ ഓഫിസ് അധികൃതര്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കുകയായിരുന്നെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ഈ മാസം ആദ്യം 25 സ്ഥിരം ഒഴിവുകള്‍ ഉണ്ടായിരുന്നെങ്കിലും ഒഴിവുകള്‍ ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. കൂടാതെ ജൂലൈ, ആഗസ്ത് മാസം നടന്ന ട്രൈബ്യൂണല്‍ സിറ്റിങില്‍ ഡിഡിഇ ഓഫിസ് അധികൃതര്‍ മറുപടി നല്‍കിയതുമില്ല. ട്രൈബ്യൂണലിന്റെ അന്തിമവിധി 26ന് വരും.
അതേസമയം, എജി ഓഫിസിലെ റിപോര്‍ട്ട് പ്രകാരം നിലവില്‍ 66 ഒഴിവുകളുണ്ട്. ഈ പട്ടികയുടെ കാലാവധി 16ന് അവസാനിക്കാനിരിക്കേയാണ് ഇന്നലെ ഉദ്യാഗാര്‍ഥികള്‍ ഡിഡിഇ ഓഫിസിനു മുമ്പില്‍ പ്രതിഷേധവുമായെത്തിയത്. തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നോടെ 78 ഒഴിവുകള്‍ ഉള്ളതായി ഡിഡിഇ ഓഫിസ് അധികൃതര്‍ പിഎസ്‌സിക്ക് നേരിട്ട് റിപോര്‍ട്ട് ചെയ്തതായും അതോടെ പ്രതിഷേധം അവസാനിപ്പിക്കുകയുമായിരുന്നെന്നും ഉദ്യോഗാര്‍ഥികള്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക