|    Mar 30 Thu, 2017 10:22 am
FLASH NEWS

പിഎസ്‌സി നിയമനം വൈകുന്നു: ധര്‍ണയുമായി ഉദ്യോഗാര്‍ഥികള്‍

Published : 28th August 2016 | Posted By: SMR

കോഴിക്കോട്: കെപിഎസ്‌സി യുടെ ആവശ്യമായ സാങ്കേതിക തസ്തികകളില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് നാളെ 9 മണിക്ക് പതിനാല് ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളെ പങ്കെടുപ്പിച്ച് എകെസിഒ (ഓള്‍ കേരള സിവില്‍ ഓവര്‍സിയര്‍) പിഎസ്‌സി  കാന്‍ഡിഡേറ്റ് അസോസിയേഷന്‍ തിരുവനന്തപുരം പട്ടം കെപിഎസ്‌സി ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍  അറിയിച്ചു.
പിഡബഌൂഡി, ഇറിഗേഷന്‍, ഗ്രൗണ്ട് വാട്ടര്‍, ഹാര്‍ബര്‍ എന്നീ വകുപ്പുകളിലേക്ക് സിവില്‍ സാങ്കേതിക തസ്തികകളിലേക്കുള്ള പിഎസ്‌സിയുടെ നോട്ടിഫിക്കേഷന്‍  ഓവര്‍സിയര്‍ ഗ്രേഡ് ഒന്ന്, രണ്ട്, മൂന്ന്  തദ്ദേശസ്വയംഭരണവകുപ്പുകളിലേക്ക് നോട്ടിഫിക്കേഷന്‍ ലഭിച്ചപക്ഷം ഉദ്യോഗാര്‍ഥികള്‍ അപേക്ഷിച്ച് തുടര്‍ പരീക്ഷ എഴുതിയെങ്കിലും കാലങ്ങളായി നിയമനം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.
പരീക്ഷകള്‍ നടത്താനും റാങ്ക് ലിസറ്റ് പ്രസിദ്ധീകരിക്കാനും കൂടുതല്‍ സമയമെടുക്കുകയും എന്നിട്ടും പുതിയ തസ്തികകളില്‍ നിയമനമില്ലാഞ്ഞിട്ടും പുതിയ നിയമനം നടത്താത്തത് പിഎസ്‌സിയുടെ മെല്ലെപ്പോക്ക് നയമാണെന്നും ഇത് നിയമനം കാത്തുനില്‍ക്കുന്നവരെ പ്രയാസത്തിലാക്കുന്നു. പഞ്ചായത്ത് കോര്‍പറേഷന്‍ പൊതുമരാമത്ത് വകുപ്പുകളിലും മറ്റും ഓവര്‍സിയര്‍ തസ്തികകളിലേക്കുള്ള നേരിട്ടുള്ള നിയമനം നടന്നത് 2010-11 കാലയളവിലാണ്. അതിനുശേഷം ഇതുവരെ താല്‍ക്കാലിക ജീവനക്കാരെയും ദിവസവേതനക്കാരെയും നിയമിച്ചാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവുന്നത്.
ജീവനക്കാരുടെ അഭാവം മൂലം പ്ലാന്‍ ഫണ്ടുകള്‍ മുഴുവന്‍ പാഴായി പോവുന്നു. മിക്ക പഞ്ചായത്തുകളിലും എഇഒ മാര്‍ക്കും ഓവര്‍സിയര്‍മാര്‍ക്കും മൂന്നു മുതല്‍ ആറോളം പഞ്ചായത്തുകളുടെ വരെ ചാര്‍ജുണ്ട്. അതിനാല്‍ 201516 വര്‍ഷത്തെ പ്രവര്‍ത്തികള്‍ തീര്‍ന്നില്ല, 2016-17 വര്‍ഷത്തെ എസ്റ്റിമേറ്റോ പ്രോജക്ടോ ഇതുവരെ ആയിട്ടില്ല എന്നും ഭാരവാഹികള്‍ പറയുന്നു.
കെപിഎസ്‌സി യുടെ സാങ്കേതിക ഉദ്യോഗാര്‍ഥികളോടുള്ള മെല്ലെപ്പോക്ക് നയവും  അവഗണനയും അവസാനിക്കുന്നില്ലെങ്കില്‍ ശക്തമായ നിരാഹാരസമരവുമായി മുന്നോട്ട ്‌പോവുമെന്നും സംഘാടകര്‍ പറഞ്ഞു.വര്‍ത്താ സമ്മേളനത്തി ല്‍ ഭാരവാഹികളായ അനൂപ്, സിജു ഇഗ്‌നേഷ്യസ്, മനോജ്, ഇന്ദു, അഹമ്മദ്കുട്ടി എന്നിവര്‍ പങ്കെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day