|    Dec 15 Fri, 2017 4:15 am
FLASH NEWS

പിഎസ്‌സി ഓഫിസ് മാറ്റാനുള്ള ശ്രമം തടയും: കോണ്‍ഗ്രസ്

Published : 6th December 2017 | Posted By: kasim kzm

പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന ജില്ലാ പിഎസ്‌സി ഓഫീസ് മാറ്റിക്കൊണ്ടുപ്പോകുവാനുള്ള ഏതു ശ്രമത്തെയും കോണ്‍ഗ്രസ് പാര്‍ട്ടി തടയുമെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് പി മോഹന്‍ രാജ് പറഞ്ഞു. പി എസ് സി ഓഫിസ് ജില്ലാ ആസ്ഥാനത്തുതന്നെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിഎസ്‌സി ഓഫീസിന് മുന്നില്‍ നടത്തിയ പിക്കറ്റിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് വല്‍സന്‍ റ്റി കോശി അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് എ സുരേഷ് കുമാര്‍, നഗരസഭ അധ്യക്ഷ രജനി പ്രദീപ്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കെ ജാസിംകുട്ടി, എം സി ഷെരീഫ്, റോഷന്‍ നായര്‍, സിന്ധു അനില്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക