|    Aug 14 Tue, 2018 9:07 pm
FLASH NEWS

പിഎസ്‌സി ഓഫിസ് ഇ-ഓഫീസാക്കി നവീകരിച്ചു; ഉദ്ഘാടനം ഇന്ന്

Published : 20th July 2018 | Posted By: kasim kzm

പാലക്കാട്: ജില്ലാ പിഎസ്‌സി ഓഫീസ് പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി. ഇ-ഓഫീസാക്കി നവീകരിച്ചു. ഉദ്ഘാടനം ഇന്ന് രാവിലെ 11ന് സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗം പി.ശിവദാസന്‍ നിര്‍വഹിക്കും.
ഇതോടെ പാലക്കാട് പിഎസ്‌സി ഓഫീസ് കടലാസ് രഹിത ഓഫീസാകും.പൂര്‍ണമായും കംപൂട്ടര്‍വത്കരിച്ച് ഇ-ഓഫീസ് ആകുന്നതോടെ ഓഫീസ് നടപടികള്‍ വേഗത്തിലാവുകയും ഉദ്യോഗാര്‍ഥികള്‍ക്ക് മറുപടികള്‍ വേഗത്തില്‍ ലഭിക്കുകയും ചെയ്യും.  അധ്വാനം ലഘൂകരിക്കാനും സാധിക്കും. ഇതിന്റെ ഭാഗമായി പുതിയ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും കേരള വൈഡ് ഏരിയ നെറ്റ് വര്‍ക്ക് വഴി ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പരാതികള്‍ ഇ-മെയിലായി സ്വീകരിക്കുകയും കടലാസ് രൂപത്തില്‍ വരുന്നവ സ്—കാന്‍ ചെയ്ത് കംപ്യൂട്ടറില്‍ സൂക്ഷിക്കുകയും ചെയ്യും. ഇ-ഓഫീസ് ആക്കുന്നതിന്റെ ഭാഗമായി ഓഫീസിലെ  ജീവനക്കാര്‍ക്ക്് കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.
ജില്ലാ ഓഫീസില്‍ നടക്കുന്ന പരിപാടിയില്‍ പിഎസ്‌സി ജില്ലാ ഓഫീസര്‍ കെ എം ഷെയ്ഖ് ഹുസൈന്‍,ആര്‍ ആന്റ് എ ജോയിന്റ് സെക്രട്ടറി ആര്‍.രാമകൃഷ്ണന്‍, സിസ്റ്റം മാനേജര്‍ അന്‍വര്‍ ഹുസൈന്‍, അണ്ടര്‍സെക്രട്ടറി എം എ ബിജുമോന്‍, എം ജ്യോതിലക്ഷ്മി പങ്കെടുക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss