|    Jan 17 Tue, 2017 10:31 am
FLASH NEWS

പിഎസ്‌സി ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം ഇന്ന് മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കും

Published : 6th October 2016 | Posted By: Abbasali tf

കോഴിക്കോട്: 321 പേര്‍ക്ക് ഒരുമിച്ച് ഒരേസമയം പരീക്ഷയെഴുതാനുള്ള സൗകര്യവുമായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ സംസ്ഥാനത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം ഇന്ന് നാടിന് സമര്‍പ്പിക്കും. പിഎസ്‌സിയുടെ കോഴിക്കോട് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. കെപിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ അധ്യക്ഷനായിരിക്കുന്ന ചടങ്ങില്‍ തൊഴില്‍, എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം കെ രാഘവന്‍ എംപി, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം എന്നിവയാണ് സംസ്ഥാനത്ത് നിലവിലുള്ള മറ്റു ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങള്‍. ഓരോ സെന്ററിന്റെയും ഇരിപ്പിടശേഷിയുടെ ഇരട്ടി പേര്‍ക്ക് പരീക്ഷ നടത്താന്‍ കഴിയുന്ന വിധത്തിലാണ് ഓണ്‍ലൈന്‍ സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതിനായി അകത്തേക്ക് പ്രവേശനം മാത്രം അനുവദിക്കുന്ന കാത്തിരിപ്പ് കേന്ദ്രമുണ്ട്. ഇവിടെ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല. ഇത് പൂര്‍ണമായി സിസിടിവി നിരീക്ഷണത്തിലുമായിരിക്കും. പുറത്തേക്കുള്ള വഴി പരീക്ഷാ കേന്ദ്രത്തില്‍നിന്നാണ്. നാല് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങളായതോടെ 1500 പേര്‍ വരെ അപേക്ഷകരുള്ള പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ കഴിയും.  മലബാര്‍ മേഖലയിലെ കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകള്‍ക്കായാണ് കോഴിക്കോട് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക