|    Oct 17 Wed, 2018 12:42 pm
FLASH NEWS

പിഎസ്‌സിയിലെ മുസ്്‌ലിംഅവഗണന ദൗര്‍ഭാഗ്യകരം: മുസ്്‌ലിം ഏകോപനസമിതി

Published : 19th January 2017 | Posted By: fsq

 

കൊല്ലം: പിഎസ്‌സിയിലേക്ക് പുതിയ അംഗങ്ങളെ നിയമിക്കുമ്പോള്‍, മുസ്്‌ലിംങ്ങളെ തീര്‍ത്തും ഒഴിവാക്കുന്ന നടപടി ദൗര്‍ഭാഗ്യകരമാണെന്ന് മുസ്്‌ലിം ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. 21 അംഗ പിഎസ്‌സിയില്‍ ജനസംഖ്യാനുപാതികമായി ആറ് അംഗങ്ങള്‍ ഉണ്ടാകേണ്ടിടത്ത് മുസ്്‌ലീം പ്രാതിനിധ്യം രണ്ട് മാത്രം മതേതരത്വം വിളംബരം ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്്‌ലീംകളെ ഒഴിവാക്കുന്നത് വേദനാജനകമാണ്. സിപിഐ, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ മുസ്്‌ലീംങ്ങളെ പിഎസ്‌സിയില്‍ പരിഗണിക്കാറില്ല. ഗവ: നിയമനങ്ങളില്‍ മുസ്്‌ലിം പ്രാതിനിധ്യം ഗണ്യമായി കുറഞ്ഞു വരുന്നതിന് കാരണം ഇന്‍ര്‍വ്യൂവില്‍ മാര്‍ക്ക് കുറയുന്നതാണ്. ഇതിന് കാരണം മതിയായ പിഎസ്‌സി മെംബര്‍മാര്‍ മുസ്്‌ലീങ്ങള്‍ക്ക് ഇല്ലാത്തതാണ്.സംസ്ഥാന പ്രസിഡന്റ് മുന്‍ ജില്ലാ ജഡ്ജി ഇ മൈതീന്‍കുഞ്ഞിന്റെ അധ്യക്ഷതയില്‍ കൊല്ലത്ത് കൂടിയ യോഗം രക്ഷാധികാരി ഷംസുദ്ദീന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. കബീര്‍ പോകുവഴി, യൂസഫ്, ജെ എം അസ്്‌ലം, ലത്തീഫ് മാമൂട്, മുഹമ്മദ് സമീന്‍, മുഹമ്മദ് മൗലവി, എം എ ബഷീര്‍ ശീമാട്ടി, എംഎ കബീര്‍, മടവൂര്‍ സലീം, നാസറുദ്ദീന്‍ കിളികൊല്ലൂര്‍, മജീദ് കൊട്ടരക്കര എന്നിവര്‍ പങ്കെടുത്തു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss