|    Mar 29 Wed, 2017 4:44 pm
FLASH NEWS

പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്തത് 9708 ഒഴിവുകള്‍

Published : 27th September 2016 | Posted By: SMR

തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആഗസ്ത് 31 വരെ 9,708 ഒഴിവുകള്‍ പിഎസ്‌സിക്കു റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ജീവനക്കാരുടെ കാര്യക്ഷമതയും തൊഴില്‍പരമായ കഴിവും വര്‍ധിപ്പിക്കുന്നതിനായി പുതിയ പരിശീലന നയം രൂപീകരിക്കുമെന്ന് ഡി കെ മുരളിയെ മുഖ്യമന്ത്രി അറിയിച്ചു. സ്മാര്‍ട്ട് സിറ്റി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സ്മാര്‍ട്ട് സിറ്റി കൊച്ചി, ടീകോം ഇന്‍വെസ്റ്റ്‌മെന്റ് എഫ്ഇസഡ്എല്‍സിസി ദുബയ്, കേരള സര്‍ക്കാര്‍ എന്നിവരുടെ പ്രതിനിധികളുടെ മൂന്നംഗസമിതി രൂപീകരിക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിനു ശേഷം 2,727.36 കോടി രൂപയുടെ സാമൂഹികക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തതായി മുല്ലക്കര രത്‌നാകരനെ മുഖ്യമന്ത്രി അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day