|    Aug 20 Sun, 2017 12:02 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പിഎസ്്‌സി: ഭിന്നലിംഗക്കാരെ പരിഗണിക്കുന്നു

Published : 8th August 2017 | Posted By: fsq

 

തിരുവനന്തപുരം: നിയമനങ്ങളില്‍ ഭിന്നലിംഗക്കാരെ പരിഗണിക്കുന്നത് സംബന്ധിച്ച് ആവശ്യമായ നടപടിക്രമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് പിഎസ്‌സി സര്‍ക്കാരിലേക്ക് കത്തുനല്‍കും. കൊച്ചി മെട്രോയിലടക്കം ഭിന്നലിംഗക്കാരെ നിയമിച്ച പശ്ചാത്തലത്തില്‍കൂടിയാണ് പിഎസ്്‌സിയുടെ മാതൃകാപരമായ തീരുമാനം ഇന്നലെ നടന്ന യോഗത്തില്‍ ഉണ്ടായിരിക്കുന്നത്. സര്‍ക്കാരില്‍നിന്ന് മറുപടി ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ പിഎസ്്‌സി കൈക്കൊള്ളും. പട്ടികജാതി/വര്‍ഗ വികസന കോര്‍പറേഷനില്‍ ടൈപ്പിസ്റ്റ് ഗ്രേഡ് 2, വിദ്യാഭ്യാസവകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (നാച്ചുറല്‍ സയന്‍സ്) തസ്തികമാറ്റം വഴിയുള്ള നിയമനങ്ങള്‍ക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാനും പിഎസ്്‌സി തീരുമാനിച്ചു. ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനില്‍ മെഡിക്കല്‍ ഓഫിസര്‍ (വിഷ)(എന്‍സിഎ മുസ്്‌ലിം, കാറ്റഗറി നമ്പര്‍ 160/2017), കോളജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ഇലക്‌ട്രോണിക്‌സ് (എന്‍സിഎ ഒബിസി, കാറ്റഗറി നമ്പര്‍ 475/2016) എന്നിവയുടെ ഇന്റര്‍വ്യൂ നടത്തും. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്) (ഒന്നാം എന്‍സിഎ എസ്ടി കാറ്റഗറി നമ്പര്‍ 497/2016), ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്) ജൂനിയര്‍ (മൂന്നാം എന്‍സിഎ ഒഎക്‌സ് കാറ്റഗറി നമ്പര്‍ 101/2016) ചുരുക്കപ്പട്ടികയും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഡിടിപി ഓപറേറ്റര്‍ (കാറ്റഗറി നമ്പര്‍ 656/2014), ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ (ഐഎം) മെക്കാനിക്കല്‍ ഓപറേറ്റര്‍ (കാറ്റഗറി നമ്പര്‍ 223/2016) തസ്തികകളുടെ സാധ്യതാപട്ടികയും തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഓവര്‍സിയര്‍ ഗ്രേഡ് 2/ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2 (3 ശതമാനം ബാക്ക്‌ലോഗ്) കാറ്റഗറി നമ്പര്‍ 649/2013 തസ്തികയുടെ റാങ്ക്പട്ടികയും പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പി സ്‌കൂള്‍ (എന്‍സിഎ ഒഎക്‌സ്/ധീവര) രണ്ട് വിജ്ഞാപനങ്ങള്‍ക്കു ശേഷവും  യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ മാതൃ റാങ്ക്പട്ടികയില്‍നിന്ന് ഒഴിവുകള്‍ നികത്തും. പോലിസ് കോണ്‍സ്റ്റബിള്‍ -ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ (കമാന്‍ഡോ വിങ്) എന്‍ജെഡി ഉള്‍പ്പെടെയുള്ള 210 ഒഴിവുകള്‍ നികത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാന്‍ തീരുമാനിച്ചു.  റാങ്ക് പട്ടികയുടെ കാലാവധി 30.09.2017 വരെ ദീര്‍ഘിപ്പിക്കും. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (സംസ്‌കൃതം) കാറ്റഗറി നമ്പര്‍ 447/2010 ഒരു ഉദ്യോഗാര്‍ഥിയെപ്പോലും നിയമനശുപാര്‍ശ ചെയ്യാന്‍ ഒഴിവുകളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലാത്തതിനാല്‍ ഒരു ഉദ്യോഗാര്‍ഥിയെയെങ്കിലും നിയമന ശുപാര്‍ശ ചെയ്യുന്നതുവരെയോ അല്ലെങ്കില്‍ ഒരു വര്‍ഷംവരെയോ റാങ്ക്പട്ടികയുടെ കാലാവധി ദീര്‍ഘിപ്പിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക