|    Nov 24 Fri, 2017 6:17 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പിഎസ്്‌സി നിയമനം : സംവരണവും മെറിറ്റും പാലിക്കാനാവും

Published : 10th August 2017 | Posted By: fsq

 

തിരുവനന്തപുരം: നിയമനങ്ങ ള്‍ പിഎസ്്‌സി വഴി നടത്തിയാല്‍ സംവരണവും മെറിറ്റും പാലിക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2017ലെ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ( കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) ബില്ല് സബ്ജക്ട് കമ്മിറ്റിക്കു വിടണമെന്ന ചര്‍ച്ചയ്ക്ക് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാര്‍ നിയമനങ്ങള്‍ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണം. നിയമനങ്ങള്‍ പിഎസ്്‌സിക്കു വിട്ട പല സ്ഥാപനങ്ങളിലും യഥാസമയം നിയമനം നടത്താനായിട്ടില്ല. ഇതിനു കാരണം സര്‍വീസ് റൂള്‍ തയ്യാറാക്കാത്തതിനാലാണെന്നായിരുന്നു വിമര്‍ശം. സമയബന്ധിതമായി റൂള്‍സ് തയ്യാറാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പിഎസ്്്‌സി നിയമനങ്ങള്‍ മറികടക്കാന്‍ ബോധപൂര്‍വം ഏതെങ്കിലും സ്ഥാപനങ്ങള്‍ ശ്രമിക്കുന്നത് അനുവദിക്കാനാവില്ല. ഇതു തടയാന്‍ മാര്‍ഗങ്ങള്‍ ആരായും. പിഎസ്്‌സിക്ക് മതിയായ ജീവനക്കാരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി മനസ്സിലാക്കിയതിനാലാണ് 120 പുതിയ തസ്തിക സൃഷ്ടിച്ചത്. പ്രതിവര്‍ഷം അമ്പതിനായിരത്തോളം പേര്‍ക്ക് 450 തസ്തികകളിലായി നിയമനം നടത്തുന്ന ബൃഹത്തായ സേവനം ചെയ്യുന്ന രാജ്യത്തെ തന്നെ ഏറ്റവും മികച്ച പിഎസ്്‌സിയാണ് സംസ്ഥാനത്തിന്റേത്. രണ്ടേമുക്കാ ല്‍ കോടി അപേക്ഷകളാണുള്ളത്.   ഡെപ്യൂട്ടേഷന്‍ വഴിയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയും താല്‍ക്കാലിക നിയമനം നടത്തുന്നത് പ്രതിസന്ധിയായതിനാലാണ് ഓര്‍ഡിനന്‍സ് ഇറക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.  ബില്ല് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.  2017ലെ കേരളാ മുനിസിപ്പാലിറ്റി (ഭേദഗതി) ബില്ല്, 2017ലെ പഞ്ചായത്തി രാജ് (ഭേദഗതി) ബില്ല് എന്നിവയും സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക