|    Oct 20 Fri, 2017 4:58 am

പിഎസ്സി കോച്ചിങ് സെന്ററുകളില്‍ നടത്തിപ്പുകാരായി സര്‍ക്കാര്‍ ജീവനക്കാര്‍

Published : 8th August 2017 | Posted By: fsq

 

കരുനാഗപ്പള്ളി: പിഎസ്്‌സി കോച്ചിങ് സെന്ററുകളില്‍ നടത്തിപ്പുകാരും പഠിപ്പിക്കുന്നവരില്‍ ഭൂരിഭാഗം ആളുകളും സര്‍ക്കാര്‍ ജീവനക്കാര്‍. സെക്രട്ടേറിയറ്റ് മുതല്‍ താഴോട്ടുള്ള സര്‍ക്കാര്‍ ഓഫിസുകളിലെ ജീവനക്കാരും സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍, സഹകരണ മേഖലകളില്‍ പണിയെടുക്കുന്നവരുമാണ് കോച്ചിങ് സെന്ററുകളില്‍ നടത്തിപ്പുകാരെന്നാണ് വ്യാപകമായ പരാതി. ഇവരില്‍ ചിലരുടെ നേതൃത്വത്തില്‍ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുകയും പഠിപ്പിക്കുകയും ചെയ്യുന്നത് തടയാന്‍ ഒരു നടപടിയുമില്ല. ഓഫിസ് സമയങ്ങളില്‍ ഒപ്പിട്ട ശേഷം ഇറങ്ങിയും ടൂര്‍ പരിപാടി രേഖപ്പെടുത്തിയും അവധി ദിവസങ്ങളിലും ഫീല്‍ഡ് വര്‍ക്കിന്റെ മറവിലുമാണ് സര്‍ക്കാരില്‍ നിന്നും വന്‍ തുക ശമ്പളം പറ്റുന്ന ഇവര്‍ സ്ഥാപനങ്ങള്‍ നടത്തുന്നത്. ഇതില്‍ പകുതിയില്‍ അധികവും ഭരണപക്ഷ യൂനിയനുകളിലെ നേതാക്കളും അണികളുമാണെന്ന പരാതിയുമുണ്ട്. കരുനാഗപ്പള്ളി താലൂക്ക് കേന്ദ്രത്തില്‍ പഴയതും പുതിയതുമായി ഇരുപതോളം പിഎസ്‌സി കോച്ചിങ് സെന്ററുകളിലായി 30ല്‍പരം സര്‍ക്കാര്‍ ജീവനക്കാര്‍ ക്ലാസുകള്‍ എടുക്കുകയും ഏഴ് പേര്‍ പിഎസ്‌സി കോച്ചിങ് സെന്ററുകള്‍ നടത്തുകയും ചെയ്യുന്നതായും ആരോപണമുണ്ട്. തൊഴില്‍ രഹിതരായ ആയിരക്കണക്കിന് യുവതീ, യുവാക്കള്‍ തൊഴില്‍ ലഭിക്കാതെ വലയുമ്പോഴാണ് സര്‍ക്കാര്‍ ശമ്പളം പറ്റി കൊണ്ട് ഇത്തരത്തില്‍ സ്ഥാപനങ്ങള്‍ നടത്തുകയും തൊഴിലെടുക്കുകയും ചെയ്യുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക