|    Oct 19 Thu, 2017 9:55 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

പിഎസ്ജിയെ ഞെട്ടിക്കാന്‍ ലെസ്റ്റര്‍ സിറ്റി ഇന്നിറങ്ങും

Published : 31st July 2016 | Posted By: SMR

കാലഫോര്‍ണിയ/ഹോങ്കോ ങ്: ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പ് ഫുട്‌ബോളില്‍ ഇന്ന് രണ്ടു ചാംപ്യന്‍ ക്ലബ്ബുകള്‍ നേര്‍ക്കുനേ ര്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ കഴിഞ്ഞ സീസണിലെ സര്‍പ്രൈസ് ജേതാക്കളായ ലെസ്റ്റര്‍ സിറ്റിയും ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജിയുമാണ് ഇന്നു നേ ര്‍ക്കുനേര്‍ വരുന്നത്.
ഏറ്റവും ശക്തമായ ടീമിനെ തന്നെ ലെസ്റ്റര്‍ കോച്ച് ക്ലോഡിയേ റെനിയേരി ഇന്ന് അണിനിരത്തുമെന്നാണ് റിപോര്‍ട്ട്. മറുഭാ ഗത്ത് കഴിഞ്ഞ കളിയില്‍ യൂറോപ്യന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിനെ 3-1നു മുക്കിയാണ് പിഎസ്ജി കച്ചമുറുക്കുന്നത്.
അതേസമയം, ഇന്നലെ നടന്ന മല്‍സരത്തില്‍ ഇറ്റാലിയന്‍ ജേതാക്കളായ യുവന്റസ് 2-1നു  സൗത്ത് ചൈന ടീമിനെ തോല്‍പ്പിച്ചു. ഒരു ഗോളിനു പിറകില്‍ നിന്ന ശേഷമാണ് യുവന്റസ് തിരിച്ചടിച്ചത്. മെഹ്തി ബെനാറ്റിയയും വലേറിയോ റൊസേറ്റിയു മാണ് സ്‌കോറര്‍മാര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക