|    Feb 20 Tue, 2018 3:36 am
FLASH NEWS

പിഎമ്മും സിഎമ്മും തമ്മിലുള്ള ചര്‍ച്ച വെളിപ്പെടുത്തണം: എ എ അസീസ്

Published : 25th January 2017 | Posted By: fsq

 

പത്തനംതിട്ട: പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള ചര്‍ച്ചയിലെ തീരുമാനങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഏ എ അസീസ് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിനെതിരേ യുഡിഎഫ് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റേഷന്‍ വിതരണം ചെയ്യുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപനമില്ലായ്മ മൂലം പാവപ്പെട്ട ജനങ്ങളാണ് ബുദ്ധിമുട്ടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് റദ്ദാക്കലിനെ തുടര്‍ന്നുണ്ടായ ആഘാതത്തില്‍ നിന്നു രാജ്യം കരകയറാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ അധ്വാനിച്ച പണം കൊള്ളയടിക്കുകയാണ് മോദിയും കൂട്ടരും ചെയ്യുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരേ ശക്തമായ തുടര്‍ പ്രക്ഷോഭം ഉണ്ടാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പന്തളം സുധാകരന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, ജനതാദള്‍ (യു) ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്, അടൂര്‍ പ്രകാശ് എംഎല്‍എ, കെ ശിവദാസന്‍ നായര്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ജോ എണ്ണയ്ക്കാട്, പി മോഹന്‍രാജ്, കെ ഇ അബ്ദുല്‍ റഹ്്മാന്‍, ജോര്‍ജ് വര്‍ഗീസ്, ജോസഫ് കുര്യാക്കോസ്, സനോജ് മേമന, പഴകുളം മധു,  ടി എം ഹമീദ്, സലിം പി ചാക്കോ, സതീഷ് കൊച്ചുപറമ്പില്‍, കെ ജയവര്‍മ്മ, എ സുരേഷ് കുമാര്‍, മാലേത്ത് സരളാദേവി സംസാരിച്ചു. പ്രവര്‍ത്തകരെ പോലിസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss