|    Jun 19 Tue, 2018 2:57 am
Home   >  Kerala   >  

പിഎമ്മും സിഎമ്മും തമ്മിലുള്ള ചര്‍ച്ച വെളിപ്പെടുത്തണം: ഏ എ അസീസ്

Published : 24th January 2017 | Posted By: G.A.G

aa-azeez

പത്തനംതിട്ട: പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള ചര്‍ച്ചയിലെ തീരുമാനങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഏ എ അസീസ് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിനെതിരേ യുഡിഎഫ് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റേഷന്‍ വിതരണം ചെയ്യുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഏകോപനമില്ലായ്മ മൂലം പാവപ്പെട്ട ജനങ്ങളാണ് ബുദ്ധിമുട്ടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് റദ്ദാക്കലിനെ തുടര്‍ന്നുണ്ടായ ആഘാതത്തില്‍ നിന്നും രാജ്യം കരകയറാന്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ അദ്ധ്വാനിച്ച പണം കൊള്ളയടിക്കുകയാണ് മോദിയും കൂട്ടരും ചെയ്യുന്നത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ ശക്തമായ തുടര്‍ പ്രക്ഷോഭം ഉണ്ടാകുമെന്നും അസീസ് പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പന്തളം സുധാകരന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss