|    Apr 26 Wed, 2017 1:18 pm
FLASH NEWS

പിഎഫ് നികുതി പിന്‍വലിച്ചു

Published : 8th March 2016 | Posted By: G.A.G

Arun-Jaitley-infocus

ന്യൂഡല്‍ഹി: തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് പിന്‍വലിക്കുന്ന തുകയ്ക്ക് നികുതി നല്‍കണമെന്ന ബജറ്റ് നിര്‍ദേശം വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് പിന്‍വലിക്കുന്ന തുകയ്ക്ക് നികുതി എര്‍പ്പെടുത്താനുള്ള ബജറ്റ് തീരുമാനത്തിനെതിരെ  തൊഴിലാളി സംഘടനകളുടെയും രാഷ്ട്രീയ കക്ഷികളുടെയും പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് തീരുമാനം പുനപരിശോധിക്കാന്‍ പ്രധാനമന്ത്രി ധനമന്ത്രിക്ക് കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു . ഇതേത്തുടര്‍ന്ന് നിര്‍ദേശം പിന്‍വലിച്ചേക്കുമെന്ന് റിപോര്‍ട്ടുണ്ടായിരുന്നെങ്കിലും തീരുമാനം പിന്നെയും വൈകി.
ഇതിനിടെ, പ്രോവിഡന്റ് ഫണ്ടില്‍ നിന്നും പിന്‍വലിക്കുന്ന തുകയുടെ പലിശയ്ക്കു മാത്രമാണു നികുതി ചുമത്തുകയെന്ന് വിശദീകരണം വന്നത് വിഷയത്തില്‍ കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കി.
3.7 കോടി തൊഴിലാളികളാണ് പ്രൊവിഡന്റ് ഫണ്ട് പദ്ധതിയില്‍ അംഗങ്ങളായുള്ളത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day