പിഎന്‍ബി തട്ടിപ്പ്: വിപുല്‍ അംബാനി അറസ്റ്റില്‍
Published : 20th February 2018 | Posted By: mi.ptk
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ നീരവ് മോദിയുടെ വജ്രാഭരണ കമ്പനിയായ ഫയര്‍ സ്റ്റാറിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വിപുല്‍ അംബാനിയെ സിബിഐ അറസ്റ്റ് ചെയ്തു. മുംബൈയില്‍ വച്ചായിരുന്നു അറസ്റ്റ്. കഴിഞ്ഞ ദിവസം ഇയാളെ ഓഫീസില്‍ വിളിച്ചു വരുത്തി രണ്ടു മണിക്കൂറിലേറെ സിബിഐ ചോദ്യം ചെയ്തിരുന്നു. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.വിപുല്‍ അംബാനിയുടെ പാസ്പോര്‍ട്ട് സിബിഐ മരവിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

പിഎന്‍ബിയില്‍ നടന്ന 11,400 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടു ഗീതാഞ്ജലി ഗ്രൂപ്പ് മാനേജര്‍ നിതന്‍ ഷാഹിയും മറ്റു നാലു പേരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.