കണ്ണൂര്‍: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന മുഴുവന്‍ പേര്‍ക്കും കാന്‍സര്‍ നിര്‍ണയ പരിശോധനയും നടപ്പാക്കാന്‍ തീരുമാനം. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ സമിതി ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അറിയിച്ചതാണ് ഇക്കാര്യം. മലബാര്‍ കാന്‍സര്‍ സെന്ററുമായി ചേര്‍ന്ന് ഇതിനായി നഴ്സുമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2018-19 വര്‍ഷത്തെ 18 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാ ര്‍ഷിക പദ്ധതികള്‍ക്ക് യോഗം അംഗീകാരം നല്കി. പടിയൂര്‍-കല്യാട്, ചപ്പാരപ്പടവ്, ധര്‍മടം, ഇരിക്കൂര്‍, പാട്യം, തൃപ്പങ്ങോട്ടൂര്‍, പരിയാരം, ചെങ്ങളായി, എരഞ്ഞോളി, കോട്ടയം, ന്യൂമാഹി, കുന്നോത്തുപറമ്പ്, ചൊക്ലി, കാങ്കോല്‍-ആലപ്പടമ്പ് ഗ്രാമപ്പഞ്ചായത്തുകളുടെയും എടക്കാട്, കണ്ണൂര്‍, ഇരിക്കൂര്‍, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തുകളുടെയും പദ്ധതികളാണ് ഡിപിസി ചര്‍ച്ച ചെയ്ത് അംഗീകരിച്ചത്. വിവിധ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികളും അംഗീകരിച്ചു.
വാര്‍ഷിക പദ്ധതികള്‍ അംഗീകാരത്തിനായി സമര്‍പ്പിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 31 ആണ്. അടുത്ത ഡിപിസി യോഗം 26ന് ചേരും. ഡയറി ഫാം ഇന്‍സ്ട്രക്ടര്‍മാര്‍ ഇല്ലാത്ത തദ്ദേശസ്ഥാപനങ്ങളില്‍ ക്ഷീരവികസന മേഖലയിലെ പദ്ധതി നിര്‍വഹണം നടത്തേണ്ടത് വെറ്ററിനറി സര്ജന്മാരാണ്. സംയുക്ത പദ്ധതികളില്‍ പാലിയേറ്റീവ് പദ്ധതിയിലൂടെ കാതലായ മാറ്റമാണ് ഉദ്ദേശിക്കുന്നത്.
ഗൃഹസന്ദര്‍ശനത്തില്‍ ഉപരി, വാട്ടര്‍ബെഡുകള്‍, വീല്‍ചെയറുകള്‍ തുടങ്ങി ഈ മേഖലയില്‍ ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുക എന്നതുള്‍പ്പെടെ വികസനമാണ് ഉദ്ദേശിക്കുന്നത്.
വീടുകളില്‍ ഇറച്ചിക്കോഴി വളര്ത്തലിനായ സംയുക്ത പദ്ധതി മാതൃകാപരമാണ്. ഇതിന് കുടുംബശ്രീ സബ്സിഡി ഉള്‍പ്പെടെ നല്‍കുന്നുണ്ട്. അതിനാല്‍, പദ്ധതി പഞ്ചായത്തുകള്‍ നിര്‍ബന്ധമായും നടപ്പാക്കണമെന്നും പ്രസിഡന്റ് നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.