|    Oct 20 Sat, 2018 6:11 am
FLASH NEWS

പിഎം റോഡ് നിര്‍മാണം: സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തുന്നു

Published : 14th September 2017 | Posted By: fsq

 

പത്തനംതിട്ട:പുനലൂര്‍- പൊന്‍കുന്നം സംസ്ഥാന പാത ദേശീയ നിലവാരത്തില്‍ നിര്‍മിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തുന്നതായി കോണ്‍ഗ്രസ്. റോഡ് നവീകരണം തുടങ്ങും വരെ സമരം ചെയ്യുമെന്നും ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജും ആന്റോ ആന്റണി എംപിയും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇതിന്റെ ഭാഗമായി നാളെ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയും തിരുവല്ല-കുമ്പഴ സംസ്ഥാന പാതയും ചേരുന്ന കുമ്പഴയില്‍ കുമ്പഴയില്‍ സത്യാഗ്രഹം നടത്തും. കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ യുഡിഎഫ്. സര്‍ക്കാര്‍ എല്ലാ അനുമതികളും നല്‍കി സ്ഥലം ഏറ്റെടുപ്പ് 95 ശതമാനവും  പൂര്‍ത്തിയാക്കിയിരുന്നു. ടെണ്ടറിലേക്ക് കടന്നപ്പോള്‍ ഒരാള്‍ മാത്രമാണ് വന്നത്. പുനര്‍ ടെന്‍ഡ ര്‍ നടത്തിയപ്പോഴാണ് തിരഞ്ഞെടുപ്പ് വന്നത്. ഈ സര്‍ക്കാര്‍ ഒന്നര വര്‍ഷമായിട്ടും ഒന്നും ചെയ്തിട്ടില്ല. 604 കോടി രൂപ വരുമെന്ന് കരുതിയ പദ്ധതിക്ക് ഇപ്പോള്‍ 1000 കോടിയും മതിയാകില്ല. ഈ സ്ഥിതി ഇനി തുടരാന്‍ കഴിയില്ല. കൊല്ലം, കോട്ടയം ,പത്തനംതിട്ട ഡിസിസികള്‍ ഒന്നിച്ച് സമരം നടത്താനാണ് തീരുമാനം. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവരും പങ്കെടുക്കും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് റോഡിനുള്ള സ്ഥലമെടുപ്പിലെ ആക്ഷേപങ്ങള്‍ തീര്‍ത്തത്. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഉമ്മന്‍ചാണ്ടി പരിഹരിച്ചു. ഇടത് സര്‍ക്കാരുകള്‍ എന്താണ് ചെയ്തതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss