|    Oct 22 Mon, 2018 3:11 pm
FLASH NEWS

പിഎം റോഡ് നിര്‍മാണം : ലോകബാങ്ക് സഹായം ലഭിക്കുമെന്ന് പ്രതീക്ഷ: രാജു എബ്രഹാം എംഎല്‍എ

Published : 16th September 2017 | Posted By: fsq

 

പത്തനംതിട്ട: പിഎം റോഡില്‍ പൊന്‍കുന്നം – പുനലൂര്‍ ഭാഗത്തെ പണികള്‍ക്കുവേണ്ടി ലോകബാങ്ക് സഹായം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുമുള്ളതെന്ന് രാജു എബ്രഹാം എംഎല്‍എ. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ ല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം പിഎം റോഡ് വികസനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ ഒരു കാലതാമസവും വരുത്തിയിട്ടില്ല. റോഡ് നിര്‍മാണത്തിനായി തയാറാക്കിയിരിക്കുന്ന ഹൈബ്രിഡ് ആന്വിറ്റി സ്‌കീമില്‍ പ്രീ ക്വാളിഫൈഡ് ടെന്‍ഡറില്‍ പങ്കെടുത്ത എട്ട് കമ്പനികളുടെ യോഗ്യതയ്ക്ക് ലോകബാങ്കിന്റെ അംഗീകാരം ലഭിക്കുകയെന്നതാണ് അടുത്ത ഘട്ടം. ഇതിനായി ലോകബാങ്കിന് എഴുതിയിട്ടുണ്ട്. ഒപ്പം അടുത്ത ഡിസംബറില്‍ പിഎം റോഡിന്റെ വികസനം അടക്കം ലോകബാങ്ക് സഹായം ലഭിക്കേണ്ട പദ്ധതികളുടെ കാലാവധി 2018 ഡിസംബറില്‍ അവസാനിക്കുകയാണ്. സമയപരിധി നീട്ടിവാങ്ങാനും കത്തെഴുതിയിട്ടുണ്ട്. ഹൈബ്രിഡ് ആന്വിറ്റി സ്‌കീമില്‍ നിന്നു പിഎം റോഡ് മാറ്റാനുള്ള നിര്‍ദേശം ലോകബാങ്ക് ആദ്യമേ തള്ളിയിരുന്നു. ലോകബാങ്കും കെഎസ്ടിപിയും തമ്മില്‍ നിലനിന്ന ചില തര്‍ക്കങ്ങളും റോഡുവികസനത്തിനു തടസമായി. കെഎസ്പിടി ഡയറക്ടറെ അടിക്കടി മാറ്റുന്നതുമായി ബന്ധപ്പെട്ടു ലോകബാങ്ക് ചില പരാമര്‍ശങ്ങള്‍ നടത്തി. സ്ഥിരമായ ഒരു ഡയറക്ടറെ ഇപ്പോള്‍ നിയമിച്ചിട്ടുണ്ട്. ലോകബാങ്കിന്റെ പുതിയ ഒരു ടീമിനെ കേരളത്തിലേക്കു നിയോഗിച്ചതും പദ്ധതിക്ക് ഗുണകരമാണെന്നാണ് പ്രതീക്ഷ. നിലവിലുള്ള സാഹചര്യത്തില്‍ റോഡ് മെച്ചപ്പെടുത്തുന്നതിലേക്ക് രണ്ടു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ശബരിമല തീര്‍ഥാടനക്ഷേമ പദ്ധതിയിലുള്‍പ്പെടുത്തിയുള്ള തുക പുനലൂര്‍ മുതല്‍ പ്ലാച്ചേരി വരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണികള്‍ക്കാണ്. ഇത് ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നു. മഴ മാറിയാലുടന്‍ പണി ആരംഭിക്കും. ഒക്‌ടോബര്‍ 30നകം പൂര്‍ത്തീകരിക്കുമെന്നും രാജു ഏബ്രഹാം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss