|    Oct 23 Mon, 2017 12:02 pm
FLASH NEWS

പിഎംജിഎസ്‌വൈ പദ്ധതി ജില്ലയ്ക്ക് നഷ്ടമാവില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി

Published : 19th November 2016 | Posted By: SMR

മലപ്പുറം: കേരളസര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച പിഎംജിഎസ്്‌വൈ റോഡുകളുടെ പ്രൊപ്പോസലില്‍ നിന്നു മലപ്പുറം ജില്ലയെ ഒഴിവാക്കിയ നടപടി പുനപ്പരിശോധിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായി ഇ ടി മുഹമ്മദ് ബഷീര്‍ എംപി. കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച 14 ജില്ലകളുടെ പ്രൊപ്പോസല്‍ മലപ്പുറം ജില്ലയെ ഒഴിവാക്കി കഴിഞ്ഞ ദിവസമാണ് കേന്ദ്രം അംഗീകരിച്ചത്്. മലപ്പുറം ജില്ലപഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണനും ജല്ലാ പിഎംജിഎസ്‌വൈ ഉദ്യോഗസ്ഥരും എംപിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് എംപി കേന്ദ്ര ഗ്രാമ വികസന വകുപ്പ് ഉദ്യേഗസ്ഥരുമായി ചര്‍ച്ച നടത്തിയത്. കേരളം സമര്‍പ്പിച്ച ലിസ്റ്റില്‍ മലപ്പുറം ജില്ലയില്‍ നിന്നു നല്‍കിയ റോഡുകളുടെ നിലവാരം സംബന്ധിച്ച ആശയകുഴപ്പമാണ് ജില്ല ഒഴിവായതിന് കാരണമെന്നാണ് കേന്ദ്ര ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ സമര്‍പ്പിച്ച റോഡുകളെല്ലാം തന്നെ മാനദണ്ഡം പാലിച്ചാണ് നല്‍കിയതെന്നാണ് ജില്ലാ അധികൃതര്‍ അറിയിച്ചത്.  ജില്ലയെ വീണ്ടും ഉള്‍പ്പെടുത്തുന്നതിനാവശ്യമായ ഉത്തരവ് കേന്ദ്രം ഉടന്‍ പുറത്തിറക്കുമെന്ന് എംപി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക