|    Aug 21 Mon, 2017 9:31 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പിഎംകെവിവൈ 2.00 പദ്ധതിക്ക് 104 കോടി രൂപ അനുവദിച്ചു

Published : 4th August 2017 | Posted By: fsq

 

തിരുവനന്തപുരം: കേന്ദ്ര നൈപുണി വികസനവും സംരംഭകത്വവും മന്ത്രാലയത്തിന് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന (പിഎംകെവിവൈ 2.00) പദ്ധതി അംഗീകരിച്ച് 104 കോടി രൂപ അനുവദിച്ചു. 2020ഓടെ 71,450 പേര്‍ക്ക് നൈപുണി പരിശീലനം നല്‍കുകയാണ് ലക്ഷ്യം. കേരളത്തില്‍ തൊഴിലും നൈപുണിയും വകുപ്പിന്റെ കീഴിലെ കെയ്‌സ് മുഖേനയാണ് പിഎംകെവിവൈ 2.00 കേരളത്തില്‍ നടപ്പാക്കുന്നത്. സംസ്ഥാന തലത്തില്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുക, യുവജനങ്ങളുടെ ഡാറ്റാബെയ്‌സ് രൂപീകരിക്കുക, സംസ്ഥാനത്തിന് അനുയോജ്യമായ മേഖലകളും തൊഴിലും കണ്ടെത്തുക, ലഭ്യമാവുന്ന പ്രപ്പോസലുകള്‍ മൂല്യനിര്‍ണയം നടത്തി അനുയോജ്യരായ പരിശീലന പങ്കാളികളെ കണ്ടെത്തുക, പരിശീലന സ്ഥാപനങ്ങളുടെ പ്രകടനം വിശകലനം ചെയ്യുകയും പോരായ്മകള്‍ വിലയിരുത്തി ഉചിതമായ നിര്‍ദേശങ്ങള്‍ വഴി ഗുണനിലവാരം ഉറപ്പുവരുത്തുക, കേന്ദ്ര നൈപുണി വികസനവും സംരംഭകത്വവും മന്ത്രാലയം, ദേശീയ നൈപുണി വികസന കോര്‍പറേഷന്‍ എന്നിവയുമായി സഹകരിച്ച് പരിശീലന ലക്ഷ്യം ഉറപ്പുവരുത്തുക, പദ്ധതിക്ക് അനുവദിച്ച ഫണ്ട് തിരഞ്ഞെടുക്കപ്പെട്ട പരിശീലന സ്ഥാപനങ്ങള്‍ക്കു ലഭ്യമാക്കുക എന്നിവയാണു പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രധാന പ്രവര്‍ത്തനങ്ങള്‍. ഇതോടൊപ്പം പഠനപ്പൂര്‍വ അംഗീകാരം (ആര്‍പിഎല്‍) എന്ന പദ്ധതിയിലൂടെ പരമ്പരാഗത മേഖലയിലെ നിപുണരെ കണ്ടെത്തുകയും അവരുടെ വൈദഗ്ധ്യം വിലയിരുത്തി അംഗീകാരം നല്‍കി അവര്‍ക്ക് സമൂഹത്തില്‍ അര്‍ഹമായ പ്രാധാന്യം നേടിയെടുക്കാന്‍ സഹായിക്കുകയും ചെയ്യും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക